ഇത്തവണത്തെ തണുപ്പുകാലം രൂക്ഷമാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചന. യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന തരത്തിലായിരിക്കും തണുപ്പുകാലം വരുക. മൈനസ് ഇരുപത് ഡിഗ്രിവരെ തണുപ്പുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
എന്നാല്‍ മറ്റൊരു പ്രശ്നം വരുന്നത് ആരോഗ്യ വിദഗ്ദരുടെ പക്കല്‍നിന്നാണ്. തണുപ്പുകാലത്തെ രോഗങ്ങള്‍ നിങ്ങളെ അലട്ടാന്‍ തുടങ്ങുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. മില്യണ്‍ കണക്കിന് ജനങ്ങളാണ് അലര്‍ജി പ്രശ്നങ്ങള്‍മൂലം വലയാന്‍ പോകുന്നത്. ഇനി കുറച്ച് കാലത്തേക്ക് ആശുപത്രികളില്‍ അലര്‍ജിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാത്രമായിരിക്കും നേരമെന്നും ആരോഗ്യരംഗത്തെ വിദഗ്ദര്‍ക്ക് അറിയാം.
പനി, ജലദോഷം, ആസ്മ, ചുമ, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങളെല്ലാം തന്നെ രൂക്ഷമായ പ്രശ്നങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഓരോ വര്‍ഷം പന്ത്രണ്ട് മില്യണ്‍ ആളുകള്‍ക്കാണ് ബ്രിട്ടണില്‍മാത്രം അലര്‍ജി പിടികൂടുന്നത്.
ഈ അലര്‍ജികള്‍ തണുപ്പുകാലത്തിന്റെ കൂട്ടത്തില്‍ ഉള്ളതാണ് എന്ന മട്ടിലാണ് എല്ലാവരും എടുക്കുന്നത്. അത് വാസ്തവമാണെങ്കിലും അലര്‍ജി പിടിച്ചുനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. അല്ലെങ്കില്‍ തണുപ്പുകാലം കഴിയുന്നതോടെ നിങ്ങളുടെ ആരോഗ്യം പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.
പൊടിയില്‍നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കുക, നിങ്ങളുടെ കിടക്കവിരിയും മറ്റും നല്ല വൃത്തിക്ക് കഴുകാന്‍ ശ്രമിക്കുക, കാര്‍പെറ്റും കര്‍ട്ടനും മറ്റും ആവികയറ്റി സൂക്ഷിക്കുക, എല്ലാവര്‍ഷവും പുതിയ തണയിണ ഉറ വാങ്ങുക, വായു ശുദ്ധിയായി ഇരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ, അലര്‍ജി ഇല്ലാത്ത ജീവിതം സാധ്യമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല