ലണ്ടന്‍ : സീറോ മലബാര് അല്‍മായ കമ്മിഷന്റെ നേതൃത്വത്തില് ഇന്ന് (ഡിസം.27 നു) ശിലാസ്ഥാപനം നടത്തപ്പെടുന്ന ചവറ കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റിന്റെ കാന്‍സര്‍ റിസര്ച്ച് ഇന്‍സ്റ്റിട്ട്യൂട്ടും ഹോസ്പിറ്റലും , പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും , കമ്യൂണിറ്റി ലിവിംഗ് പ്രോജെക്റ്റും സഭക്കും രാജ്യത്തിനും ഏറ്റവും അഭിനാര്‍ഹമായ ധന്യ നിമിഷമാണെന്ന് യുകെഎസ്ടിസിഎഫ്.
ലോകോത്തര ആധുനിക ചികിത്സാ മുറകളും പരിപാലനവും മരുന്നും സാന്ത്വനവും സാധാരണക്കാര്‍ക്ക് തികച്ചും സൌജന്യമായി ലഭിക്കുവാന്‍ അവസരമൊരുക്കുക എന്ന മഹത്തും ദൈവികവും മാതൃകാപരവും ഉള്‍ക്രുഷ്ടവുമായ ഒരു സാമൂഹ്യ വിപ്ലവമാണ് അല്‍മായ കമ്മിഷന്‍ ഇന്നാണ് തുടക്കം കുറിക്കുന്നതില്‍ അല്‍മായ സംഘടന എന്ന നിലക്ക് സെന്റ് തോമസ് കാത്തലിക് ഫോറം അഭിമാനിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു,
കാന്‍സര്‍ രോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, നല്ല ഭാവി പടുത്തുയുയര്‍ത്തി അവരെ സ്വയം പര്യാപ്തത ആര്ജ്ജിക്കുവാന്‍ പ്രാര്‍പ്തരാക്കുന്നതിനായി കമ്മിഷന്‍ വിഭാവനം ചെയ്യുന്ന നാനാ സാമൂഹ്യ പദ്ധധികളും ദൈവ കൃപ നിറഞ്ഞ സേവനങ്ങളാണ്.
നാട്ടില്‍ ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക് സുക്ഷിതവും സാമൂഹ്യവും ആത്മീയവും ആരോഗ്യപരവുമായ ആയ എല്ലാ സൌകര്യങ്ങളും സംവിധാനങ്ങളും ഉള്ള ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കികൊടുക്കുക തുടങ്ങിയ വന്‍ സാമൂഹ്യ പദ്ധധികള്‍ തയ്യാറാക്കുന്ന ചെയര്‍മാന്‍ മാര്‍ മാത്യു അറക്കല്‍ പിതാവിന്റെയും സെക്രട്ടറി Adv , V .C . സെബാസ്റ്റന്റെയും ടീമിന്റെയും വീക്ഷണവും കര്‍മ്മനിഷ്ഠയും സാമൂഹ്യ പ്രതിബദ്ധതയും കാത്തലിക് ഫോറം ഏറ്റവും ആദരവോടെ ബഹുമാനിക്കുന്നു.
മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ആശീര്‍വ്വദിച്ച ശില ലോകസഭാ സ്പീക്കര്‍ മീരാ കുമാര്‍ സ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. ട്രസ്റ്റ് പെട്രന്‍ മാര്‍ മാത്യു അറക്കല്‍ ആമുഖം പ്രസംഗം നടത്തും. ഓങ്കോളജി വിഭാഗത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രേഷ്ടരായ വിവിധ സഭാ പിതാക്കന്മാര്‍ തുടങ്ങിയര്‍ പങ്കെടുക്കും.
തിരുവനന്തപുരം പിരപ്പന്‍കോട് കേന്ദ്രീകരിച്ചാണ് കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നത് .അല്‍മായ കമ്മിഷന്റെ ഈ ഏറെ പ്രശംസനീയമായ പദ്ധതികള്‍ക്കും ഭാവി പ്രവര്‍ത്തങ്ങള്‍ക്കും സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ എല്ലാ ഹൃദയം നിറഞ്ഞ ആശംസകളും പ്രാര്‍ത്തനകളും പിന്തുണയും സഹകരണവും പ്രോത്സാഹനവും ഭാരവാഹികള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല