ചികിത്സിച്ചു ഭേദമാക്കാനാകാത്ത, ശ്വാസകോശത്തെ കൊല്ലുന്ന ക്ഷയരോഗം ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി. ഇതുവരേക്കും മുംബൈ ഹോസ്പിറ്റലില്‍ പന്ത്രണ്ടോളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നു പേര്‍ ഇതില്‍ മരണപ്പെടുകയും ചെയ്തു. ഒരു മരുന്നിനും ഈ രോഗം പ്രതികരിക്കുന്നില്ല. ഈ രോഗം 2003 കളില്‍ ഇറ്റലി, ഇറാന്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയിരുന്നു.
ബാക്കിയുള്ള ഒന്‍പതു രോഗികളില്‍ ഡോക്റ്റര്‍മാര്‍ പ്രതീക്ഷ അര്‍പ്പിച്ചു. ക്ഷയരോഗ ചികിത്സാവിദഗ്ദന്‍ കെന്നത് കാസ്ട്രോ പറയുന്നത് ഇതിനെക്കുറിച്ച് നാം ബോധവാന്മാര്‍ ആകേണ്ടതുണ്ട്. ഈ രോഗം പടരുന്നതിന് മുന്‍പ് ഇതിനുള്ള പോംവഴി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ്. എന്തായാലും ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ ഈ രോഗത്തിന്റെ അറിവുകള്‍ യു.എസ് ജെര്‍ണലുമായി പങ്കു വച്ചിട്ടുണ്ട്.
കൃത്യമല്ലാത്ത മരുന്നുപ്രയോഗം ഈ രോഗനില ഉയര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കുറച്ചുകൂടി ശ്രദ്ധ ഇതില്‍ കാണിക്കേണ്ടതുണ്ട് എന്ന് ഒരു യു.എസ് ജേര്‍ണല്‍ അഭിപ്രായപ്പെട്ടു. അസുഖം ബാധിച്ച ഒന്‍പതു പേരും രക്ഷപെടുന്ന കാര്യത്തില്‍ സാധ്യത വളരെ കുറവാണ്. ഈ രോഗം പകരാന്‍ അധികം സമയം എടുക്കില്ല എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
സാധാരണ ക്ഷയം ആന്റിബയോട്ടിക്സിന്റെ സഹായത്താല്‍ ആറുമാസം മുതല്‍ ഒന്‍പതു മാസം വരെയുള്ള ചികിത്സ കൊണ്ട് ഭേദപ്പെടുത്താം എന്നാല്‍ ഇതിനിടയിലുള്ള ചെറിയ പിഴവ് പോലും ബാക്ടീരിയെ കൂടുതല്‍ ബലവാനാക്കി മരണത്തിന് കാരണമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല