1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2011


കേംബ്രിഡ്ജ്: കേംബ്രിഡ്ജ് കാത്തലിക് കമ്മ്യൂണിറ്റിയുടെ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലായ് 28-ാം തിയ്യതി വ്യാഴാഴ്ച സെന്റ് ഫിലിപ്പ് ഹോവാര്‍ഡ് ചര്‍ച്ചില്‍ വൈകീട്ട് ആരംഭിക്കുന്നു. രാമനാഥപുരം രൂപതാ ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതോടൊപ്പം ഫാ.മാത്യു വണ്ടാളക്കുന്നേല്‍ സഹ കാര്‍മ്മികത്വം വഹിക്കും.ആഘോമായ പാട്ട് കുര്‍ബ്ബാനയ്ക്കുശേഷം വി.അല്‍ഫോന്‍സാമ്മയുടെ നോവേനയും ഉണ്ടായിരിക്കും. വി.അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള വര്‍ണ്ണശബളവും ഭക്തിസാന്ദ്രവുമായ പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും, പതാകകളും എന്തിക്കൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. തിരുകര്‍മ്മങ്ങള്‍ത്ത് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ.ഫാ.മാത്യു വണ്ടാളക്കേുന്നേല്‍ 0793992084, തോമസ് ചെറിയാന്‍ 07877854744, റോബിന്‍ കുര്യാക്കോസ് 07961425750, റോയിമോന്‍ 07861254248, ലിനി ജോസഫ് 07930550343, ഓമന ജോസ് 07898753525 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പള്ളിയുടെ വിലാസം:

St. Philip Howard Catholic Church
33 Walpole Road, Cambridge CBI 3T11

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.