ഓക്‌സ്‌ഫോര്‍ഡ്: സ്‌നേഹ സഹനങ്ങളിലൂടെയും പാര്‍ത്ഥനയിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറി സ്വര്‍ഗ്ഗസിംഹാസനത്തെ അലങ്കരിക്കുന്ന ഭാരതത്തിന്റെ പ്രഥമവിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സ്‌നേഹസാഹോദര്യത്തിന്റെ പ്രതീകമായി നടത്തപ്പെടുന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മവിശുദ്ധിയും അനുഗ്രങ്ങളും പ്രാപിക്കുവാനായി ഏവരേയും സ്വാഗതം ചെയ്യുന്നു.
ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം പ്രതിഷ്ടിക്കാനുള്ള അനുവാദം പള്ളി വികാരി ഫാദര്‍ അല്‍ഡോ താപ്പാറോ നല്‍കിയിട്ടുണ്ട്.ഇതിലേക്കായുള്ള തിരുസ്വരൂപം നാട്ടില്‍ നിന്നും എത്തിച്ചു കഴിഞ്ഞു.
തിരുനാള്‍ ദിവസത്തെ കാര്യപരിപാടികള്‍:
വൈകുന്നേരം 3 മണിക്ക് കൊടിയേറ്റ്, തിരുസ്വരൂപപ്രതിഷ്ട, ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം.
വേദി: സെന്റ് ആന്റണി ഓഫ് പാദ്വ ചര്‍ച്ച്, ഹീഡിംങ്ടണ്‍, OX37SS
കാര്‍മ്മികള്‍: ഫാദര്‍ ജോ ഇരിപ്പാക്കാട്ട്
ഫാദര്‍ അല്‍ഡോ താപ്പാറോ
ഫാദര്‍ സിറില്‍ ജോണ്‍ ഇടമന
ഏഴ് മണിക്ക് കുടുംബ സംമ്മേളനം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്
വേദി: നിക്കോളാസ് ടിംഞ്ച്വിക്ക് ഹാള്‍, ജെ.ആര്‍ ഹോസ്പിറ്റല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Michael Sebastian, Committee Secretary on 07983709199.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല