1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2012

രജനീകാന്ത് ചിത്രമായ ‘ബാഷ’യിലൂടെ മാദകനൃത്തം അവതരിപ്പിച്ച് തെന്നിന്ത്യന്‍ പ്രേക്ഷകരെ പുളകമണിയിച്ച നടി അല്‍‌ഫോണ്‍‌സാ ആത്മഹത്യക്ക് ശ്രമിച്ചു. കാമുകനോടൊപ്പം കഴിഞ്ഞിരുന്ന അല്‍‌ഫോണ്‍‌സ ഞായറാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാമുകന്‍ വിനോദ് കുമാര്‍ തൂങ്ങിമരിച്ചതിലുള്ള ദുഃഖത്താലാണ് അല്‍‌ഫോണ്‍സ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

ബാഷയിലെ മാദകനൃത്തം അല്‍‌ഫോണ്‍‌സയ്ക്ക് ഒട്ടേറെ അവസരങ്ങള്‍ നേടിക്കൊടുത്തു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അശ്ലീല സിനിമകളില്‍ അഭിനയിക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ അല്‍‌ഫോണ്‍സ അഭിനയം നിര്‍ത്തി. തുടര്‍ന്ന് കാമുകന്‍ വിനോദ് കുമാറിനൊപ്പം ചെന്നൈയില്‍ വിരുഗം‌ബാക്കത്തില്‍ താമസിക്കാനും തുടങ്ങി.

ഞായറാഴ്ച രാത്രി അല്‍‌ഫോണ്‍സയും വിനോദും തമ്മില്‍ വഴക്കുണ്ടായി എന്നും തുടര്‍ന്ന് പ്രകോപിതനായ വിനോദ് വീട്ടില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് അല്‍‌ഫോണ്‍‌സയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അല്‍‌ഫോണ്‍സയുടെ വീട്ടുകാര്‍ വിനോദിനെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്ന് വിനോദിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

വിനോദ് മരിച്ച വിവരം അറിഞ്ഞയുടന്‍ അല്‍‌ഫോണ്‍‌സ അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ അല്‍ഫോണ്‍‌സയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അല്‍‌ഫോണ്‍‌സ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അല്‍‌ഫോണ്‍സയുടെ സഹോദരനാണ് പ്രശസ്ത ഡാന്‍‌സ് മാസ്റ്ററായ റോബര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.