വോക്കിങ്ങില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വിശുദ്ധ അല്ഫോന്സയുടെ തിരുന്നാള്‍ ആഘോഷം ഭക്തി നിര്‍ഭരമായി മാറി. വോക്കിംഗ് കേരള കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷങ്ങളില്‍ വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ പതിനോന്നരക്ക് വോക്കിംഗ് സെന്‍റ് ഡന്‍സ്റ്റാന്‍ പള്ളിയില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ പോള്‍ പൂവത്തിങ്കല്‍, ഫാദര്‍ ബിജു കോച്ചേരി നാല്പതില്‍ എന്നിവര്‍ നേത്രുത്വം നല്‍കി. ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ലിന്റെ വ്യത്യസ്തത നിറഞ്ഞതും സംഗീത സാന്ദ്രവുമായ തിരുന്നാള്‍ കുര്‍ബാന വോക്കിംഗ് മലയാളികള്‍ക്ക്നവ്യാനുഭവമായി മാറി.
കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അല്ഫോന്സയുടെ ജീവിതത്തിലെന്നപോലെ എളിമ നിറഞ്ഞ ജീവിതം നയിക്കാതെയും,കാണപെടുന്ന സഹോദരനെ സ്നേഹിക്കാതെയും, എന്നും പള്ളിയില്‍ പോയതുകൊണ്ടോ,നിരന്തരമായി ധ്യാനങ്ങള്‍ കൂടിയതുകൊണ്ടോ ദൈവ സന്നിധിയില്‍ നമ്മുടെ ജീവിതത്തിനു യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് തിരുന്നാള്‍ പ്രസംഗത്തില്‍ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ സൂചിപ്പിച്ചു.
തിരുന്നാള്‍ കുര്‍ബാനയ്ക്ക് ശേഷം നടന്ന വിശുദ്ധ അല്ഫോന്സയുടെ നൊവേനയും, തുടര്‍ന്ന് തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദിക്ഷിണത്തിലും നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് വോക്കിംഗ് ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂള്‍ ഹാളില്‍ നടന്ന സ്നേഹ വിരുന്നിനു ശേഷം, വോക്കിംഗ് മലയാളം ഫെല്ലോ ഷിപ്പിന്റെ അഞ്ചാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ആരംഭിച്ചു. വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റി പുറത്തിറക്കിയ എല്‍ -ഷദായി എന്ന സുവനീറിന്റെ പ്രകാശനം ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ലും, വെബ് സൈറ്റ് ന്റെ ഉള്ക്കാടനം ഫാദര്‍ ബിജു കോച്ചേരിനാല്പതിലും നിര്‍വഹിച്ചു .ലോക മലയാളികള്‍ക്കിടയില്‍ പാടും പാതിരി എന്ന അപര നാമത്തില്‍ അറിയപെടുന്ന പ്രശസ്ത ഗായകന്‍ കൂടിയായ ഫാദര്‍ പോള്‍ അവതരിപ്പിച്ച ശാസ്ത്രീയ സംഗീത പരിപാടി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി .
തുടര്‍ന്ന് വോക്കിങ്ങിലെ മലയാളി കുരുന്നുകള്‍ അവതരിപ്പിച്ച അവതരണ ഗാനം ഉള്‍പടെയുള്ള ബൈബിള്‍ അധിഷ്ഠിത ഡാന്‍സുകള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കഴിഞ്ഞ ഒരു മാസത്തോളമായി സോളി സിബുവിന്റെ ശിക്ഷണത്തില്‍ എല്ലാ ദിവസവുമെന്നോണം തുടര്‍ച്ചയായ പരിശീലനം നടത്തിയാണ് കുട്ടികളെയെല്ലാം സ്റ്റേജില്‍ അണിനിരത്തിയത്. മദ്യത്തിനെതിരെ ജോണ്‍സന്‍ കുര്യന്റെ നേത്രുത്വത്തില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ അവതരിപ്പിച്ച സ്കിറ്റും, വിശുദ്ധ അല്ഫോന്സയുടെ ജീവിതത്തെ ആസ്പദമാക്കി ജോയല്‍ ജോസും, ജോബിന്‍ ജോസും കൂടി അവതരിപ്പിച്ച ദൃശ്യാവിഷ്കരവും , എഡവേര്‍ഡ് സോളസും ടീമും അവതരിപ്പിച്ച സൃഷ്ടി കര്‍മത്തെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റും വളരെ ശ്രദ്ധേയമായി മാറി.
ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു വിജയികള്‍ ആയവര്‍ക്കും , ആഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ ചുമതലയുള്ള സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാദര്‍ ബിജു കോച്ചേരി നാല്പതില്‍, നോബിള്‍ ജോര്‍ജ് എന്നിവരുടങ്ങുന്ന കമ്മിറ്റിയാണ് വോക്കിങ്ങിലെ രണ്ടാമത് അല്ഫോന്സ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേത്രുത്വം കൊടുത്തത്
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല