സന്ദര്‍ലാന്‍ഡ് : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തമ്പര്‍ 12 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു.
രാവിലെ 10 നു തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ബെര്‍മിംഗ്ഹാം അതി രൂപതാ സീറോ മലബാര് ചാപ്ലിന്‍ ബഹു. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ മുഖ്യ കാര്‍മികനായി.
ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത ബിഷപ് ബഹു. സീമസ് കന്നിംഗ്ഹാം തിരുനാള്‍ സന്ദേശം നല്‍കിയ കുര്‍ബാനയില്‍ രൂപതയിലെ വൈദീകര്‍ സഹാകാര്മീകരായി. ക്രൈസ്തവ മൂല്യങ്ങള്‍ ജീവിതത്തില്‍ മുഖമുദ്രയാക്കണമെന്ന് തന്റെ തിരുനാള്‍ സന്ദേശത്തില്‍ ബിഷപ് ഊന്നി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിച്ചു. ഉച്ചകഴിഞ്ഞ് സെ. ഐടന്‌സ് സ്‌കൂള്‍ ഹാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദര്‍ലാന്ദ് മേയര് മുഖ്യാധിതിയും ബഹു. ഫാ. തോമസ് പാറടിയില്‍ MST ഉത്ഘാടകനുമായി. കൂടാതെ നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്ത്തിതത്വങ്ങളും അണിചേര്‍ന്ന സായ്യാന്നത്തില്‍ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായി.
ലെസ്‌റെര്‍ മേലഡീസിന്റെ ഗാനമേളയും മലയാളി കാത്തലിക് കമ്മ്യൂന്നിട്ടി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും കണ്ണിനും കാതിനും ഇമ്പമായി. മുതിര്‌നവരും കുട്ടികളുമടങ്ങിയ എഴുപതോളം അംഗങ്ങള്‍ അവതരിപ്പിച്ച അവതരണ നൃത്ത്വം ബൈബിളിലെ ഹൃദയസ്പര്ശിയായ ഭാഗങ്ങള്‍ ഇഴ ചേര്‍ന്നതായിരുന്നു.
ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് ചാപ്ലിന്‍ ബഹു. ഫാ, സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പാരിഷ് കമ്മിറ്റിയും, തോമസ് പാലക്കല്‍ , സുനില്‍ ചാലുത്തറ, സന്തോഷ് തോമസ് , പ്രദീപ് തങ്കച്ചന്‍ തുടങ്ങിയവര പ്രസുദേന്തിമാരും, കമ്മ്യുന്നിട്ടി അംഗങ്ങളും അടങ്ങിയ വിപുലമായ തിരുനാള്‍ കമ്മിറ്റിയാണ് തിരുനാളിനെ ചരിത്രസംഭവമാക്കിയത്. ഇംഗ്ലിഷ് കമ്മ്യൂന്നിട്ടിയുടെ സജ്ജീവസാന്നിധ്യത്തില്‍ നടന്ന തിരുനാള്‍ സംഗമം നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സമ്മേളനമായിരുന്നു. ചെഫ് റോബിന്റെ നേതൃത്ത്വത്തില്‍ തെയ്യരാക്കിയ രുചികരമായ ഭക്ഷണത്തോടെ അവസ്സാനിച്ച തിരുനാള്‍ , മനസ്സില്‍ കാത്തു സൂക്ഷിക്കാന്‍ കുറെ ഓര്‍മ്മകള്‍ ബാക്കി വെച്ച് , അടുത്ത വര്ഷത്തിനായി കാത്തിരിക്കാന്‍ തെയ്യാറായി, പ്രതീക്ഷയോടെ ഏവരും പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല