സ്വന്തം ലേഖകന്‍: ‘കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കും, അതില്‍ ബിജെപിക്ക് എന്തു പ്രശ്നം,’ കേന്ദ്രമന്ത്രിയായതിനു തൊട്ടുപിന്നാലെ ബീഫ് വിവാദത്തില്‍ കൈവച്ച് അല്‍ഫോന്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വാക്കുകളെ കടമെടുത്താ ബീഫ് വിഷയത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം നിലപാടു വ്യക്തമാക്കിയത്.
ബീഫ് പ്രശ്നം കത്തിനില്‍ക്കുമ്പോഴും ഗോവക്കാര്‍ ബീഫ് കഴിക്കുമെന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ നിലപാടെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കണ്ണന്താനം, അതേ രീതിയില്‍ കേരളീയരും തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് വ്യക്തമാക്കി. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണെന്നും കണ്ണന്താനം പറഞ്ഞു.
21 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ട്. ഇവിടങ്ങളില്‍ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇങ്ങനെയുള്ള കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ബീഫ് ഫെസ്റ്റുകള്‍ നടന്നതെന്ന് ഓര്‍ക്കണമെന്നും കണ്ണന്താനം പറഞ്ഞു.ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലേക്കുള്ള പാലമായിരിക്കും താനെന്നും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്കാന് നല്കാന് ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല