സ്വന്തം ലേഖകന്‍: മെര്‍സലിലെ സംഭാഷണങ്ങള്‍ വിവാദമാകുമെന്ന് അറിയാമായിരുന്നു; ആനന്ദ വികടന്‍ പുരസ്‌കാര ചടങ്ങില്‍ ബിജെപിയെ ട്രോളി വിജയ്. മെര്‍സലിലെ വിവാദമാകുന്ന ഡയലോഗുകള്‍ നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് വിജയ് പറഞ്ഞത്. എന്നാല്‍ ജനങ്ങളുടെ നന്‍മയെക്കരുതി എല്ലാവരും അതിനൊപ്പം നിന്നുവെന്നും വിജയ് പറഞ്ഞു.
ആനന്ദവികടന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അവതാരകന്‍ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്നുവിളിച്ച് വേദിയിലേക്ക് ആനയിച്ചത് ബിജെപിക്കെതിരെയുള്ള പരിഹാസമായി. നീണ്ട കരഘോഷമാണ് തമിഴകത്തിന്റെ ഇളയ ദളപതിക്ക് ലഭിച്ചത്.
വിജയ് ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ വോട്ടേഴ്‌സ് ഐഡിവരെ കണ്ടെത്തി ട്വീറ്റ് ചെയ്തിരുന്നു ബിജെപി നേതാക്കള്‍. തിയേറ്റര്‍ പ്രിന്റ് കണ്ടിട്ടാണ് മെര്‍സലിനെ വിമര്‍ശിച്ചത് എന്ന് സമ്മതിച്ച ബിജെപി ദേശീയ സെക്രട്ടറിയും വെട്ടിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല