അല്‍ഷീമേഴ്‌സിന് മരുന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ബ്രിട്ടണില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍. ഡ്രഗ് ഡിസ്‌കവറി അലയന്‍സ് എന്ന ഗ്രൂപ്പിന് കീഴിലായിരിക്കും ശാസ്ത്രലോകത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗവേഷണം നടത്തുക. അല്‍ഷിമേസിനും ഡിമെന്‍ഷ്യക്കും മരുന്ന് കണ്ടുപിടാക്കാത്തത് ലോകത്തെല്ലായിടത്തുമുള്ള രോഗികള്‍ക്ക് നല്‍കുന്നത് ദുരിതമാണ്. ഈ സാഹചര്യത്തിലാണ് മരുന്നു കണ്ടുപിടിക്കാനുള്ള ഉദ്യമത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ബ്രിട്ടണ്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
30 മില്യണ്‍ പൗണ്ട് ചെലവഴിച്ച് അഞ്ച് വര്‍ഷം കൊണ്ട് ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡ്രഗ് ഡിസ്‌കവറി അലയന്‍സിന്റെ ശ്രമം. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് അല്‍ഷിമേഴ്‌സിനും മറവിക്കും മറ്റും കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തുകയാണ്. ഈ ബയോളജിക്കല്‍ പസിലിന് ഉത്തരം കണ്ടെത്തിയാല്‍ മാത്രമെ ഗവേഷണത്തിന്റ അടുത്ത തലത്തിലേക്ക് ശാസ്ത്രജ്ഞര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കു.
ഡ്രഗ് ഡിസ്‌കവറി അലയന്‍സ് കണ്ടെത്തുന്ന മരുന്നുകള്‍ വിവിധ സര്‍വകലാശാലകളിലുള്ള വിദഗ്ധര്‍ പരിശോധിക്കും. ഗുണമേന്മ, പാര്‍ശ്വഫലങ്ങള്‍, രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളായിരിക്കും പരിശോധിക്കുക.
അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ മരുന്ന് വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും ചെലവുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഡ്രഗ് ഡിസ്‌കവറി അലയന്‍സിന്റെ ശ്രമങ്ങള്‍ ചെറുതാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല