സ്വന്തം ലേഖകന്‍: സന്യാസിനിയാകാന്‍ ഉദ്ദേശമില്ലെന്ന് അമല പോള്‍, വീണ്ടും വിവാഹം കഴിക്കുമെന്നും അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും വെളിപ്പെടുത്തല്‍. ഒരു തമിഴ് മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് താന്‍ വീണ്ടും വിവാഹിതയാകുമെന്ന് അമല വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്ക് പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
2011ല്‍ പുറത്തിറങ്ങിയ ‘ദൈവ തിരുമകള്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍.വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ അമല പോള്‍ അഭിനയത്തിലേക്ക് തിരിഞ്ഞു. അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിഐപി 2’. വിഷ്ണു വിശാലിനൊപ്പം മിന്‍മി എന്ന ചിത്രത്തിലും അരവിന്ദ് സ്വാമിക്കൊപ്പം ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്.
അമലയുടെ പുതിയ മലയാള ചിത്രം അച്ചായന്‍സും പുറത്തിറങ്ങിയിട്ടുണ്ട്.
നേരത്തെ എ.എല്‍.വിജയ് രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നതായി വാര്‍ത്ത വന്നിരുന്നു. മലയാളിയായ യുവനടിയാണ് വധുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ പുനര്‍വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാര്‍ത്ത വന്നത് ഏറെ വേദനിപ്പിച്ചുവെന്നായിരുന്നു വിജയ്‌യുടെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല