തന്നെക്കാള്‍ പ്രശസ്തയായി മറ്റേതെങ്കിലും നടി സിനിമാഫീല്‍ഡില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ ആര്‍ക്കെങ്കിലും സഹിക്കുമോ? ഇല്ലേയില്ല എന്ന് നിസംശയം ഉത്തരം പറയാം. അവരെ ഒന്ന് അഭിനന്ദിക്കാന്‍ പോലും അല്പം മടികാണിച്ചേക്കും അസൂയാലുക്കളായ നടിമാര്‍. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് തെന്നിന്ത്യയിലെ ഗ്ളാമര്‍ ഗേള്‍ നയന്‍താര.
അടുത്തിടെ ജെ.എഫ്.ഡബ്ള്യൂ എന്ന വനിതാ മാഗസിന്റെ വാര്‍ഷിക പതിപ്പില്‍ അമലയെ കുറിച്ചുള്ള ഫോട്ടോ ഫീച്ചര്‍ കണ്ട നയന്‍സ് ഈ യുവതാരത്തെ അഭിനന്ദിക്കാന്‍ തെല്ലും മടികാണിച്ചില്ല. മാഗസിനില്‍ അമലയുടെ ഗ്ളാമര്‍ ഫോട്ടോകള്‍ കണ്ട നയന്‍സ് ഇങ്ങനെയൊരു എസ്.എം.എസ് അയച്ചു ‘മാഗസിനിലെ ചിത്രങ്ങളില്‍ അമല വളരെ ഗ്ളാമറസും, സുന്ദരിയുമായിരിക്കുന്നു. ആ ചിത്രങ്ങളിലൊരെണ്ണം കണ്ടാല്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയെ പോലെയിരിക്കുന്നു. ഇങ്ങനെ ശ്രദ്ധാകേന്ദ്രമായി മാറിയ അമലയെ അഭിനന്ദിക്കുന്നു’.
നയന്‍സിന്റെ വാക്കുകള്‍ അമലയുടെ ഹൃദയത്തില്‍ അഭിമാനത്തിന്റെ തേന്‍മഴയാണ് പെയ്യിച്ചത്. നയന്‍സിന് നന്ദി പറഞ്ഞു കൊണ്ട് ഉടന്‍ വന്നു അമലയുടെ എസ്.എം.എസ്. ‘നയന്‍താരയോട് എനിക്ക് നന്ദിയുണ്ട്. നയന്‍സിനെ പോലൊരു നടിയില്‍ നിന്ന് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ഒരു പക്ഷേ നയന്‍താരയല്ലാതെ മറ്റാരും ഇത്തരമൊരു അഭിപ്രായം പറയുമെന്ന് കരുതുന്നില്ല’- അമല മറുപടി സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് വന്ന് തെന്നിന്ത്യയില്‍ വെന്നിക്കൊടി പാറിച്ച നയന്‍താരയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നതായും അമല പറഞ്ഞു. നടന്മാര്‍ കുത്തയാക്കി വച്ചിരുന്ന സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചെടുത്ത നയന്‍താര ഒരു ഗ്ളാമര്‍ ഗേളെന്നതിലുപരി മികച്ചൊരു നടിയാണെന്ന് കൂടി തെളിയിച്ചുവെന്നും അമല പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല