1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2017

 

സ്വന്തം ലേഖകന്‍: നടി അമല പോളും സംവിധായകനായ എഎല്‍ വിജയും നിയമപരമായി വഴിപിരിഞ്ഞു, വിവാഹ മോചനത്തിന് കോടതിയുടെ അംഗീകാരം. ചെന്നൈ കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വഴിഞ്ഞവര്‍ഷമാണ് ഇവര്‍ വിവാഹമോചനത്തിനായുള്ള ഹര്‍ജി കോടതി മുമ്പാകെ സമര്‍പ്പിച്ചത്. 2014 ജൂണ്‍ 12 ന് വിവാഹിതരായ അമലയുടേയും വിജയുടേയും ദാമ്പത്യത്തിന് കേവലം ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തന്റെ ചലച്ചിത്രജീവിതം തുടരാന്‍ വിജയും കുടുംബവും അനുവദിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അമല പോള്‍ പറഞ്ഞിരുന്നു. പിന്നീട് പരസ്പര ആരോപണങ്ങള്‍ക്ക് ശേഷം വേര്‍പിരിയുന്നതായി താരങ്ങള്‍ അറിയിക്കുകയായിരുന്നു. കരിയര്‍ തുടരാന്‍ വിജയും കുടുംബവും സമ്മതിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന അമലയുടെ വെളിപ്പെടുത്തല്‍ വിവാദമാകുകയും ചെയ്തു.

2011 ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ ന്നെ ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഇളയ ദളപതി വിജയിനെ നായകനാക്കി എഎല്‍ വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല പോളായിരുന്നു നായിക. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അമല ഒടുവില്‍ അഭിനയിച്ചത്. ധനുഷിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായികാ വേഷത്തിലെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.