സ്വന്തം ലേഖകന്‍: നടി അമല പോളും സംവിധായകന്‍ വിജയും പിരിയുന്നു, അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. സംവിധായകന്‍ എ.എല്‍ വിജയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ചെന്നൈ കുടുംബ കോടതിയിലാണ് നടി അമല പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍ ബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ച് അമല ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
രണ്ടു വര്‍ഷം മുന്‍പാണ് അമലയും വിജയും തമ്മിലുള്ള വിവാഹം നടന്നത്. ഇവരുടെ ബന്ധത്തില്‍ ശക്തമായ വിള്ളലുകള്‍ ഉടലെടുത്തതായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. വിജയും കുടുംബവും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
2011 ല്‍ പുറത്തിറങ്ങിയ ‘ദൈവത്തിരുമകന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലയും സംവിധായകനായ വിജയും പ്രണയത്തിലാകുന്നത്. 2014 ജൂണിലായിരുന്നു വിവാഹം. ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന മലയാള ചിത്രമാണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.
ധനുഷിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അമല ഇപ്പോള്‍. കിച്ച സുദീപിന്റെ തെലുങ്ക് ചിത്രത്തിലും അമലയാണ് നായിക. പ്രഭുദേവ നായകനാകുന്ന ദേവിയാണ് വിജയുടെ അടുത്ത ചിത്രം. അമല തുടരെ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല