സ്വന്തം ലേഖകന്‍: അമലാ പോളും എഎല്‍ വിജയും വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജയുടെ പിതാവ്. വാര്‍ത്ത പുറത്തു വന്നതിനുശേഷവും അമല പോളും വിജയും വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് വിജയ് ആദ്യമായി പ്രതികരിച്ചു.
ഇപ്പോള്‍ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു വിജയ്യുടെ പ്രതികരണം.
ഇതിന് പിന്നാലെ അമലാപോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഎല്‍ വിജയ്യുടെ പിതാവ് എ.എല്‍ അളഗപ്പന്‍. താര ദമ്പതികള്‍ വിവാഹ മോചനം നേടുമെന്ന വാര്‍ത്തകള്‍ സത്യമാണെന്നും വിജയ്‌യുടെ അച്ഛന്‍ പറയുന്നു.
അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. വിജയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. ഇക്കാര്യത്തില്‍ വഴക്ക് ഉണ്ടായെന്നും അതിനുശേഷം ചിത്രങ്ങളില്‍ അഭിനയിക്കുന്നില്ലെന്ന് അമല തീരുമാനിച്ചിരുന്നുവെന്നും അളഗപ്പന്‍ പറയുന്നു.
എന്നാല്‍ അമല വീണ്ടും ചിത്രങ്ങള്‍ ചെയ്യുകയായിരുന്നു. ഇത് ഞങ്ങളുമായി ആലോചിക്കാതെയായിരുന്നു. അമലയുടെ കുടുംബവുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ ഇത് കേള്‍ക്കാന്‍ പോലും അമല തയ്യാറായില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് പ്രധാനം. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പന്‍ പറഞ്ഞു.
അമല ഇപ്പോള്‍ വിജയ്‌യുമായി പിരിഞ്ഞാണ് താമസമെന്നും തമിഴ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അമല പോള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല