തമിഴിലും തെലുങ്കിലും തിളങ്ങി നില്ക്കുന്ന അമല പോളിന് ഗോസിപ്പുകള്‍ പണ്ടേ ഇഷ്ടമാണ്. മറ്റു നടിമാരെ പോലെ ഗോസിപ്പ് അടിച്ചിറക്കുന്നവര്‍ക്കെതിരെ അമല പരാതിപ്പെടാറില്ല. ഒരു ഹിറ്റ് ചിത്രത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പബ്ലിസിറ്റി ഗോസിപ്പില്‍ നിന്ന് ലഭിക്കുമെന്ന് ഈ മലയാളി സുന്ദരിയ്ക്കറിയാം. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന അമലയ്ക്ക് ബുദ്ധിയില്ലെന്ന് ആരും പറയില്ല.
ഇതിനിടെ തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അമല വന്‍ പ്രതിഫലം വാങ്ങുന്നുവെന്നാരോ പറഞ്ഞു പരത്തി. ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിനായി 17 ലക്ഷം രൂപയാണ് അമല കൈപ്പറ്റിയതെങ്കില്‍ തെലുങ്കിലെത്തിയപ്പോള്‍ ഇതിന്റെ ഇരട്ടിയാണത്രേ നടി ആവശ്യപ്പെട്ടത്.
തെലുങ്കില്‍ നിലവില്‍ അമലയ്ക്ക് മൂന്ന് ചിതമുണ്ട്. ഇതിനിടെ ജയംരവി നായകനാവുന്ന ദ്വിഭാഷ ചിത്രത്തിലും അമലയാണ് നായിക. ഈ ചിത്രത്തിലേയ്ക്ക് 80 ലക്ഷം രൂപയ്ക്കാണത്രേ അമലയെ കരാര്‍ ചെയ്തിരിക്കുന്നത്. കാതലിന് സൊതപ്പുവത് എപ്പടീ എന്ന സിനിമ ഹിറ്റായതോടെ തമിഴില്‍ അമലയ്ക്ക് നല്ല മാര്‍ക്കറ്റാണ്.
പ്രതിഫലം എപ്പോള്‍ കൂട്ടണമെന്നും എങ്ങനെ കൂട്ടണമെന്നും അമലയ്ക്കറിയാം. ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. അമലയുടെ പ്രതിഫലം റോക്കറ്റ് പോലെ കുതിയ്ക്കുകയാണെന്ന് പറയുന്നവരോട് നടിയ്ക്ക് ഒന്നേ പറയാനുള്ളൂ-എനിക്കര്ഹതപ്പെട്ടതേ ഞാന്‍ വാങ്ങുന്നുള്ളൂ. നടി അത്രയും അര്‍ഹിക്കുന്നില്ലെന്ന് ചിന്തിക്കുന്ന നിര്‍മ്മാതാക്കള്‍ അമലയുടെ അടുത്തേയ്ക്ക് വരേണ്ടന്ന് ചുരുക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല