1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

യുവനായികമാരില്‍ അടുത്തിടെ ഏറെ ശ്രദ്ധേയയായ നടിയാണ് അമലാ പോള്‍. മലയാളത്തില്‍ നീലത്താമരയിലൂടെ ചലച്ചിത്ര ലോകത്തിലെത്തിയ അമലാ പോള്‍ തമിഴിലെ മൈനയിലൂടെയാണ് മിന്നുംതാരമായത്. ഇപ്പോള്‍ കൈനിറയെ വേഷങ്ങളാണ് അമലയ്ക്ക്. തമിഴില്‍ യുവനടന്‍മാരുടെ നായികയായി തിളങ്ങുന്ന അമലയ്ക്ക് മലയാളത്തില്‍ ഒരു വന്‍ അവസരം ലഭിച്ചിരിക്കുന്നു.

മോഹന്‍ലാല്‍ ചിത്രത്തിലെ നായികാ വേഷമാണ് അമലയെ തേടിയെത്തിയിരിക്കുന്നത്. ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജോഷി ഒരുക്കുന്ന ചിത്രത്തിലാണ് അമല നായികയാകുക. ഒരു ന്യൂസ് ചാനലിലെ ക്യാമറാമാനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. അമല ചാനലിലെ സീനിയര്‍ എഡിറ്ററായി അഭിനയിക്കും.

അമല പോള്‍, ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതായി സംവിധായകന്‍ പറഞ്ഞു. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ പതിവ് ജോഷി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് സച്ചി പറഞ്ഞു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.