ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുകയും ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ ഡല്‍ഹി പെണ്‍കുട്ടിയേയും സ്ത്രീകളേയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി നടി അമല പോള്‍.
ബിബിസി യൂട്യൂബില്‍ റിലീസ് ചെയ്ത ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയിലെ പ്രതിഭാഗം അഭിഭാഷകരുടെ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് അമലയുടെ പ്രതികരണം.
തന്റെ ട്വിറ്ററില്‍ അഭിഭാഷകരും ബലാത്സംഗം ചെയ്തിട്ടുണ്ടാകും എന്ന് തുറന്നടിച്ച അമല ഒപ്പം രണ്ട് അഭിഭാഷകരുടേയും ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഭാഷകരുടെ ഭൂതകാലം പരിശോധിച്ചാല്‍ അത് അറിയാന്‍ കഴിയുമെന്നും അമല ട്വിറ്ററില്‍ കുറിച്ചു. ഇവരെ കണ്ടാല്‍ ബലാത്സംഗം നടത്തിയവരെ പോലെയുണ്ട്. ഇത്തരക്കാരില്‍ നിന്ന് രക്ഷ നേടാന്‍ ദൈവം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് രക്ഷ നല്‍കട്ടെ എന്നു പറഞ്ഞാണ് അമല തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബിബിസിക്കുവേണ്ടി ലെസ്ലി ഉധ്‌വിന്‍ തയ്യാറാക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയില്‍ ഞെട്ടിക്കുന്ന വിധത്തിലാണ് പ്രതിഭാഗം അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ സ്ത്രീകളെയും മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെയും അധിക്ഷേപിക്കുന്നത്. ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീകളുടെ കുറ്റമായാണ് ഇവര്‍ കരുതുന്നത്. സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല