കേരളത്തിലെ ഗുണ്ടാ/കള്ളക്കടത്ത്/പെണ്‍വാണിഭ സംഘങ്ങളില്‍ സ്ത്രീകള്‍ അംഗങ്ങളാണ് എന്ന വാര്‍ത്ത കേട്ടിട്ട് അധികം നാളായില്ല.എന്നാല്‍ അമേരിക്കന്‍ മലയാളികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.അമേരിക്കയില്‍ പാകിസ്താന് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മലയാളി യുവതി വാടകക്കൊലയാളിയാണെന്ന് വ്യക്തമായി .
പാകിസ്താന്‍കാരിയായ നാസിഷ് നൂറാനി (27)യുടെ കൊലക്കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേസ്(26), മലയാളി യുവതി അന്റോയ്നെറ്റ് സ്റ്റീഫന്‍(26) എന്നിവര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഭാര്യയെ കൊലപ്പെടുത്താനായി പര്‍വേസ് കാമുകിയായ അന്റോയ്നെറ്റിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.ന്യൂജഴ്സിയിലെ ബൂണ്‍ടണില്‍ ഭര്‍ത്താവ് കാഷിഫും മൂന്നുവയസുള്ള മകനുമൊത്ത് നടന്നുപോകുമ്പോഴാണു നാസിഷ് നൂറാനി വെടിയേറ്റു മരിച്ചത്. വെടിവയ്പ്പില്‍ കാഷിഫിനും പരുക്കേറ്റിരുന്നു.
തന്റെ നീക്കത്തില്‍ ആര്‍ക്കും ശംസയം തോന്നാതിരിക്കാനാണ് ഭാര്യയെ വധിക്കാന്‍ ‘ക്വട്ടേഷന്‍’ നല്‍കിയതിനൊപ്പം തന്റെ തോളിലും കാലിലും വെടിവയ്ക്കണമെന്ന് അന്റോയ്നെറ്റിനെ കാഷിഫ് ചട്ടംകെട്ടുകയായിരുന്നു. ഒരു വെള്ളക്കാരനും കറുത്തവംശജനും മറ്റൊരാളും ചേര്‍ന്നു തന്നെയും ഭാര്യയേയും ആക്രമിക്കുകയായിരുന്നെന്നാണു കാഷിഫ് ആദ്യം പോലീസിനോടു പറഞ്ഞത്.
കൊലപാതകം, കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാകും കാഷിഫ് പര്വേസിനുമേല് ചുമത്തുക. ഇന്ത്യയിലേക്കു നാടുകടത്തണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം ഉപേക്ഷിക്കുകയാണെന്നു കോടതിയെ അറിയിച്ച അന്റോയ്നെറ്റിനെ മസാച്യുസെറ്റ്സിലെ ഫ്രമിങ്ഹാം ജയിലില്‍നിന്നു മോറിസ്ടൗണിലെ കറക്ഷണല്‍ സെന്ററിലേക്കു മാറ്റി.
അമേരിക്കയിലെ മസാച്യുസെറ്റ്സിലാണു മലയാളിയായ അന്റോയ്നെറ്റ് സ്റ്റീഫന്‍ താമസിക്കുന്നത്. ദേവരാജ്-കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ മകളാണ് അന്റോയ്നെറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല