ഭാഗ്യം എന്നൊക്കെ കേട്ടിട്ടില്ലേ, എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു ഭാഗ്യം. അതിശയകരമായ അമ്മയുടെയും മകളുടെയും രക്ഷപ്പെടലിനാണ് കഴിഞ്ഞ ദിവസം യോര്‍ക്ക് വേദിയായത്. സംഭവം ഇങ്ങനെ: കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളുടെയും മുകളിലേക്ക് കോഴികളെയും കയറ്റി വരുന്ന ലോറി മറിഞ്ഞു, കാറിനെ ചതച്ചരക്കുകയും ചെയ്തു ഏറെ അത്ഭുതം എന്തെന്നാല്‍ അമ്മയും മകളും കാര്യമായ പരിക്കുകളൊന്നും കുടാതെ രക്ഷപ്പെട്ടു എന്നതാണ്.
കാറിന്റെ അവസ്ഥ കണ്ടാല്‍ അതിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടാകുമെന്നു ആരും പറയില്ല. 3000 കോഴികളെയും കയറി വരുകയായിരുന്ന ലോറിയാണ് വില്ലനായത് . കാര്‍ ഓടിച്ചിരുന്ന മകള്‍ ലോറി തെന്നി മാറി വരുന്നത് കണ്ടതും അമ്മയെയും വലിച്ചടുപ്പിച്ച് കാറിന്റെയുള്ളില്‍ താഴെ ഇടുങ്ങിയ സ്ഥലത്ത് ചേര്‍ന്ന കിടന്നു. ലോറി അപ്പോഴേയ്ക്കും കാറിനെ ഇടിച്ച് നിരപ്പാക്കി കഴിഞ്ഞിരുന്നു. വെറും രണ്ടര അടി ഉയരം മാത്രമുള്ള ചതഞ്ഞ പാട്ടയായി കാര്‍. പോലീസുകാര്‍ വന്ന്‍ നോക്കിയപ്പോള്‍ ഒരു വന്‍ ദുരന്തം ഉറപ്പാക്കിയിരുന്നു. പക്ഷെ, പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ രണ്ട് പേര്‍ ജീവനോടെ ഉള്ളത് കണ്ടു.
അവരെ പുറത്തെടുത്തപ്പോഴാണ് പോലീസ് ശരിക്കും അത്ഭുതപ്പെട്ടത്. നിസ്സാരമായ പരിക്കുകള്‍ മാത്രമേ അവര്‍ക്കുള്ളൂ , എന്നിരിക്കിലും അമ്മയെയും മകളെയും ലോറി ഡ്രൈവറെയും അടുത്തുള്ള അടുത്തുള്ള യോര്‍ക്ക് ആസുപത്രിയിലെയ്ക്ക് കൊണ്ടു പോയി. ഇതൊക്കെ പോട്ടെ അപകടം നടന്നയിടം വൃത്തിയാക്കുന്നതാണ് ഏറെ കഷ്ടപ്പാടുണ്ടാക്കിയത്. അമ്മയെയും മകളെയും ഭാഗ്യം തുണച്ചെങ്കിലും ഭാഗ്യദോഷികളായ ആയിരക്കണക്കിന് കോഴികളാണ് മരണപ്പെട്ടത്. പോലീസിനു ഇതുവരെ ലോറി മറിയാനുള്ള കാരണം പിടികിട്ടിയിട്ടില്ല, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല