1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2016

സ്വന്തം ലേഖകന്‍: പരസ്യത്തില്‍ കെഎസ്ആര്‍ടിസിയെ അപമാനിച്ച ആമസോണിന് സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല. ബെംഗളൂരുവില്‍ ആമസോണ്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യമാണു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ആളുകള്‍ ഒരുമിച്ചു ബസ് തള്ളുന്ന ചിത്രമായിരുന്നു പരസ്യത്തില്‍, ഒപ്പം നമ്മള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന സന്ദേശവും നല്‍കിരുന്നു.

പരസ്യത്തില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ ബസിന് കെഎസ്ആര്‍ടിസിയോട് സമ്യമുണ്ടെന്നു കണ്ടതിനേ തുടര്‍ന്നാണ് മലയാളികള്‍ ആമസോണിനു പൊങ്കാലയിട്ടത്. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ മലയാളികളുടെ ആക്രമണം സഹിക്കാതെ ആമസോണ്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

പരസ്യം നീക്കിയില്ലങ്കില്‍ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലന്നുവരെ ഭീഷണി മുഴക്കിയിരുന്നു പലരും. വിഷയം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആമസോണ്‍ അറിയിച്ചു. നേരത്തെ ടെന്നീസ് താരം ഷറപ്പോവ ഉള്‍പ്പടെയുള്ള പ്രമുഖര്‍ മലയാളികളുടെ ഓണ്‍ലൈന്‍ പൊങ്കാലയുടെ ചൂട് അറിഞ്ഞിട്ടുള്ളവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.