1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2024

സ്വന്തം ലേഖകൻ: ആമസോൺ പാക്കേജിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് ദമ്പതികൾ. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പെന്ന് ഇരുവരും വെളിപ്പെടുത്തി.

‘ഞങ്ങൾ രണ്ട് ദിവസം മുമ്പ് ഒരു എക്സ് ബോക്സ് കണ്ട്രോളർ ഓർഡർ ചെയ്തു. എന്നാൽ, പാക്കേജിൽ നിന്നും ലഭിച്ചത് ജീവനുള്ള പാമ്പിനെയായിരുന്നു. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സല്‍ കൈമാറിയത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇക്കാര്യത്തിന് ദൃക്സാക്ഷികളുമുണ്ട്’, ദമ്പതികൾ പറഞ്ഞു.

ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിശോധിക്കും. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ കുറിച്ചു. പാമ്പിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെ വിമർശിച്ച് രം​ഗത്തെത്തിയത്.

https://x.com/Prakash20202021/status/1803230562087297166

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.