സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ 20,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഇന്റര്‍നെറ്റ് ഭീമനായ ആമസോണ്‍. ആമസോണ്‍ സി.ഇ.ഒ ജഫ്ബിസോസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജഫ്ബിസോസ്.
നിലവില്‍ ആമസോണ്‍ 45,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചതായും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് 2014 ല്‍ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പുറമേയാണ് മൂന്ന് ബില്യണിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ സി.ഇ.ഒ വ്യക്തമാക്കിയത്.മാധ്യമ സ്ഥാപനമായ സ്റ്റാര്‍ ഇന്ത്യ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് അഞ്ഞൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രമുഖ കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. കൂടിക്കാഴ്ചയില്‍ ആമസോണ്‍ സിഇഒ ജഫ് ബിസോസിന് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല