പിതാവ് ധീരുഭായ് അംബാനിയുടെ മരണത്തോടെ അകന്നുപോയ മക്കള്‍ മുകേഷും അനിലും വീണ്ടും അടുത്തുവരുന്നുവെന്ന വാര്‍ത്ത ഓഹരി വിപണിക്കു കരുത്തു പകരുന്നു. വെള്ളിയാഴ്ച സഹോദരമാര്‍ ഒന്നിച്ചു പത്രസമ്മേളനം നടത്തുമെന്നു പ്രചരിച്ചതോടെ സെന്‍സെക്സ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ 15,760 പോയിന്റിലെത്തി. പിന്നീട് അത് 16001 ലേക്കും കടന്നു. എന്നാല്‍ വാര്‍ത്തയ്ക്കു വേണ്ടവിധത്തിലുള്ള സാധൂകരണം ലഭിക്കാത്തതിനാല്‍ അല്പം താഴുകയും ചെയ്തു. എങ്കിലും 11 പോയിന്റ് നേട്ടത്തോടെയാണ് വിപണി ക്ളോസ് ചെയ്തത്. റിലയന്‍സ് പവര്‍ ഒഴികെ അനില്‍ അംബാനി ഗ്രൂപ്പില്‍പ്പെട്ട കമ്പനികളുടെ ഓഹരിവിലയില്‍ 8.4% മുതല്‍ 14.91 ശതമാനം വരെ ഉയര്‍ച്ച ഉണ്ടായി. ജ്യേഷ്ഠന്‍ മുകേഷിന്റെ കമ്പനികള്‍ക്കു 6.35% വരെ ഉയര്‍ച്ച ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല