ലോകത്തിന്റെ ഇതു മുക്കിലും മൂലയും മലയാളികളെ കാണാം എന്ന് നമ്മള്‍ പറയാറുണ്ട്. പലപ്പോഴും ലോകത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള പല ഉന്നത സ്ഥാനങ്ങളും മലയാളികള്‍ അലങ്കരിക്കുന്നതും നമുക്കറിയാം. അത്തരത്തില്‍ യൂറോപ്യന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു മലയാളി വനിതാ ഡോക്റ്റര്‍ ഇപ്പോള്‍. യൂറോപ്പിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ ഒന്നായ ജര്‍മനിയിലെ Rheinisch West Faellisch Technische Hoch Schule ആഹന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ആഹന്‍ ഡെന്റല്‍ ലേസര്‍ (ADLZ) സെന്ററിന്റെ ഇന്‍ഡ്യയിലെ അക്കാഡമിക് ആന്റ് സയന്റിഫിക് കോ വര്‍ക്കറായി നിയ്മിക്കപ്പെട്ടിരിക്കുന്നത് മലയാളിയായ ഡോ.അമ്പിളി മുണ്‌ടേത്താണ്.
ഡിന്റിസ്ട്രി ഇന്‍ ലേസര്‍ വിദ്യാഭ്യാസ മേഖലയില്‍ ലോകപ്രശസ്തിയാര്‍ജ്ജിച്ച എഡിഎല്‍ഇസെഡ് 1991 ലാണ് സ്ഥാപിതമായത്. ഇതിന് ജര്‍മന്‍ ഗവണ്‌മെന്റ്, യൂറോപ്യന്‍ യൂണിയന്‍, എംഡോള, വാഷിംഗ്ടന്‍ അക്കോര്‍ഡ് , ബൊളോന പ്രോസസ് തുടങ്ങിയ അന്തര്‍ദേശീയ സ്ഥാപനങ്ങളുടെയും സര്‍ക്കാരുകളുടെയും അംഗീകാരമുണ്ട്. ലോകത്തിലെ മിക്ക രാജ്യങ്ങളിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളുമായും ഡെന്റല്‍ ഇന്‍സ്റ്റിറ്റിയൂഷനുമായും സഹകരിച്ച് രണ്ടുവര്‍ഷത്തെ മാസ്റ്റര്‍, ഡിപ്‌ളോമ കോഴ്‌സുകള്‍, ലെസേര്സ് ഇന്‍ ഡെന്‍സ്ട്രി സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍, തുടങ്ങിയവ ഈ സ്ഥാപനം നടത്തുന്നുണ്ട്.
ഇന്‍ഡ്യയിലും ഇതുപോലെയുള്ള കോഴ്‌സുകളും മറ്റും നടത്തുന്നതിന് യൂണിവേഴ്‌സിറ്റികളുമായും ഡെന്റല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുമായും സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതിനുള്ള കോര്‍ഡിനേറ്ററായിട്ടാണ് ഡോ.അമ്പിളി മുണ്‌ടേത്തിന് ആഹന്‍ യൂണിവേഴ്‌സിറ്റി നിയമിച്ചിരിയ്ക്കുന്നത്. തമിഴ്‌നാട്ടിലെ എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മികച്ച മാര്‍ക്കോടെ ബിഡിഎസ് പാസായശേഷം ആഹനിലെ ADLZ ല്‍ നിന്നും ദ്വിവല്‍സര മാസ്റ്റര്‍ കോഴ്‌സ് ലെസേര്സ് ഇന്‍ ഡെന്‍സ്ട്രി (MSc) ഡിഗ്രിയില്‍ എക്‌സലന്‍സ് വിജയം കരസ്ഥമാക്കിയ ഇന്‍ഡ്യാക്കാരി എന്ന ബഹുമതിയും ഡോ.അമ്പിളിയ്ക്കുണ്ട്.
ഇപ്പോള്‍ ജര്‍മനിയിലെ മൈന്‍സ് യൂണിവേഴ്‌സിറ്റി ഡെന്റല്‍ ക്‌ളിനിക്കിലും കൂടാതെ ഒരു സ്വകാര്യ ഡെന്റല്‍ പ്രാക്ടീസിലും ഡോ.അമ്പിളി സേവനം ചെയ്യുന്നുണ്ട്. ചങ്ങനാശേരി സ്വദേശിയായ ഡോ.അമ്പിളി ജര്‍മന്‍ സര്‍ക്കാര്‍ വകുപ്പില്‍ ഐറ്റി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അനൂപ് മുണ്‌ടേത്തിനും രണ്ടര വയസുള്ള മകന്‍ ലിയോയ്ക്കും ഒപ്പം ഫ്രാങ്ക്ഫര്‍ട്ടില്‍ താമസിയ്ക്കുന്നു. ജര്‍മന്‍ മലയാളികള്‍ക്ക് ഒപ്പം യൂറോപ്യന്‍ മലയാളികള്‍ക്കും ഏറെ അഭിമാനിയ്ക്കാവുന്ന ഒരു ഉന്നത സ്ഥാനമാണ് ഡോ.അമ്പിളിയുടെ നിയമനത്തിലൂടെ ലഭിച്ചിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല