പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി അയച്ച കത്ത് കിട്ടാന്‍ പതിറ്റാണ്ടുകള്‍ എടുത്ത വാര്‍ത്തകള്‍ നാമൊക്കെ യഥേഷ്ടം കേട്ടിട്ടുണ്ട്.എന്നാല്‍ എമര്‍ജന്‍സിയായി വിളിച്ച ആംബുലന്‍സ് എത്താന്‍ നാലു വര്‍ഷമെടുത്തു എന്ന വാര്‍ത്ത കേള്‍ക്കുന്നത് ആദ്യമായിരിക്കും.അതും രോഗി മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം !
സാധാരണഗതിയില്‍ ബ്രിട്ടനില്‍ ഒരു എമര്‍ജന്‍സി വിളിച്ചാല്‍ മിനിട്ടുകള്‍ക്കകം ആംബുലന്‍സ് സ്ഥലത്തെത്തുകയും രോഗി പരിചരണം ആരംഭിക്കുകയും ചെയ്യും.എന്നാല്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് സ്വദേശിയായ ഡെന്നിസ് കീലി ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ച തന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വിളിച്ച ആംബുലന്‍സ് എത്തിയത് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.ആസ്പത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അസുഖം വഷളായ ഭര്‍ത്താവ് ജോര്‍ജ് കുറെ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചിരുന്നു.
ഭര്‍ത്താവ് മരിച്ചു ആറുമാസത്തിനുള്ളില്‍ ആണ് ഇപ്രകാരം ആംബുലന്‍സ് വന്നിരുന്നതെങ്കില്‍ ആ ഷോക്കില്‍ താന്‍ തീര്‍ന്നു പോയെനെയെന്ന് ഡെന്നിസ് പറഞ്ഞു.എന്തായാലും വിഷമം വന്നെങ്കിലും സമചിത്തത കൈവിടാതെ ആ അറുപത്തഞ്ചു വയസുകാരി ആംബുലന്‍സ് സ്റ്റാഫിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി.അബദ്ധം മനസിലാക്കി ക്ഷമ ചോദിച്ച ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ആംബുലന്‍സ് സര്‍വീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല