വിധി നടപ്പാക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇര മാപ്പ് നല്‍കിയതോടെ ഇറാനില്‍ കുറ്റവാളിയുടെ ശിക്ഷ ഒഴിവായി. തന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ യുവാവിനാണ് അമീന ബെഹ്‌റാമി എന്ന യുവതി മാപ്പുനല്‍കിയത്. ഇതോടെ, ശിക്ഷ കാത്തിരുന്ന മാജിദ് മൊവാഹ്ദി എന്നയാളെ അന്ധനാക്കാനുള്ള കോടതി വിധി റദ്ദു ചെയ്തത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് അമീനയുടെ മുഖത്ത് മാജിദ് ആസിഡൊഴിച്ചത്. 2004ലായിരുന്നു സംഭവം. പിന്നീട് 2009ലാണ് കോടതി അമീനയെ അന്ധയാക്കിയതിന് ഇയാളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ ഉത്തരവിട്ടത്. ‘കണ്ണിനു പകരം കണ്ണ് ‘എന്ന ശിക്ഷയെക്കാള്‍ ക്ഷമയാണ് വലുതെന്ന് ഖുര്‍ആനില്‍ പറയുന്നതിലാണ് താന്‍ അവസാന നിമിഷം ഇങ്ങനെ തീരുമാനിച്ചതെന്ന് അമീന പറഞ്ഞു. ‘ആസിഡ് മുഖത്തൊഴിക്കുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കണമെന്നു തന്നെയായിരുന്നു കഴിഞ്ഞ ഏഴുവര്‍ഷമായി എന്റെ ആഗ്രഹം. എന്നാല്‍, ഞാന്‍ അയാളോട് ക്ഷമിക്കുകയാണ്. കാരണം, ഞങ്ങളുടെ രാജ്യം എന്തുചെയ്യുന്നുവെന്ന് പുറംലോകം ഉറ്റുനോക്കുന്നുണ്ട്. എന്റെ ക്ഷമ രാജ്യത്തിനുള്ള സമ്മാനമാണ്.’ അമീനപറഞ്ഞു. അമീനയുടെ തീരുമാനത്തെ പ്രോസിക്യൂട്ടര്‍ അബ്ബാസ് ജഫാറി ദോലട്ടാബാദി പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല