1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2018

സ്വന്തം ലേഖകന്‍: അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്. അടഞ്ഞ രാജ്യമെന്നല്ല, അമേരിക്ക ആദ്യം എന്ന നയത്തിന്റെ അര്‍ഥമെന്നും വ്യവസായത്തിന്റെ കാര്യത്തില്‍ അമേരിക്കയെ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്നുവരുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്ക ആദ്യമെന്നത് വ്യാപാരവുമായി ബന്ധപ്പെട്ടാണ്. വ്യവസായത്തിനായി രാജ്യത്തെ തുറന്നിട്ടിരിക്കുകയാണ്. തന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ കോര്‍പ്പറേഷന്‍ നികുതി കുറയ്ക്കാനും തൊഴിലില്ലായ്മയുടെ നിരക്ക് കുറയ്ക്കാനും സാധിച്ചതായും ട്രംപ് അവകാശപ്പെട്ടു.

ലോകത്തിന്റെ എവിടെ വിദേശനിക്ഷേപം നടത്തുന്നതിലും കൂടുതല്‍ ആകര്‍ഷകം യുഎസിലാണ്. ഇതിലും മികച്ച അവസരം അമേരിക്കയില്‍ ലഭിക്കാനിടയില്ല. യുഎസില്‍ നിക്ഷേപിക്കുകയും വളരുകയും ചെയ്യുകയെന്നും ട്രംപ് ലോക നേതാക്കളെ ആഹ്വാനം ചെയ്തു. കടുത്ത പ്രതിഷേധത്തിനിടെയാണ് ട്രംപ് ദാവോസില്‍ വന്നിറങ്ങിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.