അമേരിക്ക ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനിയൊരിക്കലും നടത്തില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. നിരവധി രാജ്യങ്ങളെ ആക്രമിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്ത അല്‍- ക്വായിദയ്ക്ക് എതിരെയാണ് അമേരിക്കയുടെ യുദ്ധമെന്നും ഒബാമ പറഞ്ഞു. ഭീകരാക്രമണത്തിനെതിരായ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബര്‍ 11ലെ ആക്രമണം അമേരിക്കെതിരെ മാത്രമായിരുന്നില്ലന്നും അത് മനുഷ്യരാശിക്കെതിരെയുള്ള ആക്രമണമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. അന്ന് മരണമടഞ്ഞവരില്‍ 90ലധികം രാജ്യങ്ങളിലെ പൌരന്മാരുണ്ടായിരുന്നുവെന്നും ഇതില്‍ പല മതവിഭാഗത്തില്‍ പെട്ടവരായിരുന്നുവെന്നും ഒബാമ ചൂണ്ടിക്കാട്ടുന്നു.
ദാരുണമായ ഈ സംഭവത്തില്‍ നിന്നും കരകയറുന്നതില്‍ ലോകരാഷ്ട്രങ്ങളെല്ലാം അമേരിക്കയെ സഹായിച്ചിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. തന്റെ ഭരണ കാലത്തിനിടെ ഒസാമ ബിന്‍ലാദനെ വധിക്കാനും അല്‍- ക്വായിദയുടെ പ്രവര്‍ത്തനത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഒബാമ ലേഖനത്തിലൂടെ അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല