അമേരിക്ക കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തൊഴില്‍ വിസ നിരസിച്ചത് ഇന്ത്യാക്കാരുടേതാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികവര്‍ഷം 2008ല്‍ എല്‍-1, എച്ച്-1ബി വിസ ഇന്ത്യക്കാര്‍ക്ക് നിരസിച്ചിരുന്നത് 2.8 ശതമാനമായിരുന്നു. എന്നാല്‍ 2009-ല്‍ ഇത് 22.5 ശതമാനമായി ഉയര്‍ന്നു. 2011-ല്‍ ലഭിച്ച അപേക്ഷകളുടെ 63 മുതല്‍ 90 ശതമാനവും നിഷേധിക്കപ്പെടുകയോ താമസം വരുത്തുകയോ ചെയ്‌തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ പൗരത്വ-കുടിയേറ്റ വകുപ്പില്‍നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വംശജരായ പ്രൊഫണലുകള്‍ക്കും ഗവേഷകര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ അമേരിക്ക വിസ നിഷേധിച്ചതെന്ന് വ്യക്തമാകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല