ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെ അമേരിക്കന്‍ കടുംപിടുത്തം തുടരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നതു സംബന്ധിച്ച നയങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മറ്റും വളരെ ലിബറല്‍ കാഴ്ചപ്പാടാണ് അമേരിക്ക പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ കാര്യവും കര്‍ശനമായി വിലയിരുത്തിയശേഷം മാത്രമാണ് നല്‍കുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച നയങ്ങളില്‍ വ്യത്യാസമൊന്നും വരുത്തിയതായി തോന്നുന്നില്ലെന്ന മട്ടിലാണ് യു.എസ്. വിദേശകാര്യവക്താവ് വിക്ടോറിയ നുലന്‍ഡ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു നയതന്ത്രഭാഷയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കര്‍ശനമായ നിയന്ത്രണങ്ങളാണ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ സത്യസന്ധമാണോയെന്ന് പരിശോധിക്കും. അമേരിക്കയില്‍ പഠിച്ചശേഷം അവിടെ സെറ്റഇല്‍ ആകുന്നവരുടെ എണ്ണം കൂടിയതിനാല്‍ പഠിക്കാനെന്ന വ്യാജേന കുട്ടികളെ കൊണ്ടുവന്ന് ജോലിക്ക് പ്രവേശിപ്പിക്കുന്ന പരിപാടികള്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ കമ്യൂണിറ്റി കോളേജുകള്‍ ആരംഭിക്കാനുള്ള തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ്, ജമ്മുകശ്മീര്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ കമ്യൂണിറ്റി കോളേജുകള്‍ സ്ഥാപിക്കുന്നിതിനെക്കുറിച്ച് വിവരം നേടുന്നതിനായി അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അവര്‍ ഇത് പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളിലേയും അമേരിക്കയിലേയും വിദ്യാര്‍ത്ഥി വീസ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് കൂടുതലും ബാധിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെയാണ് എന്നതാണ് വാസ്തവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല