അമേരിക്കയിലെ തീരദേശ സംസ്ഥാനങ്ങളായ ഇന്‍ഡ്യാന, കെന്റക്കി, ഒഹായോ, അലബാമ എന്നിവിടങ്ങളില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശം. 37 പേരിലധികം പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇന്‍ഡ്യാന സ്റേറ്റിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ഇവിടെ മാത്രം 14 പേര്‍ മരിച്ചു.
ഈ സംസ്ഥാനത്തെ മേരീസ്വീല്‍ ഗ്രാമം പൂര്‍ണമായി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. സമീപത്തെ ഹെന്റിവീല്‍ ഗ്രാമത്തിലും കനത്ത നാശം സംഭവിച്ചു. ഇവിടുത്തെ ക്ളാര്‍ക്ക്കൌണ്ടിയിലുള്ള ജൂണിയര്‍- സീനിയര്‍ ഹൈസ്കൂള്‍ മന്ദിരത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അധ്യയനം നടക്കുമ്പോഴായിരുന്നു സംഭവം. ആളപായമില്ലെങ്കിലും നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. നിരവധി ദേവാലയങ്ങളുടെ മേല്‍ക്കൂരകളും തകര്‍ന്നുവീണു. കെന്റക്കി സംസ്ഥാനത്ത് 12 പേരാണു മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിത്തുടങ്ങിയത്. വാര്‍ത്താവിനിമയബന്ധങ്ങളും വൈദ്യുതിബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ടെന്നസി, വിര്‍ജീനിയ,ഇല്ലിനോയി, മിസൂറി എന്നീ അയല്‍സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്കിയിട്ടുണ്ട്. കാന്‍സസ്, മിസൂറി, ഇല്ലിനോയി, ടെന്നസി സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച രാത്രി വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ 13 പേര്‍ മരിച്ചിരുന്നു. ഇതിന്റെ ആഘാതം വിട്ടുമാറുംമുമ്പാണു വീണ്ടും ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല