സ്വന്തം ലേഖകന്‍: അമേരിക്കന്‍ യുവനടി തന്റെ അശ്ലീല വീഡിയോ വില്‍ക്കുകയാണ്, അതും ഒരു നല്ല കാര്യത്തിനു വേണ്ടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സെക്‌സ് വീഡിയോ വില്‍ക്കുന്നത് അമേരിക്കന്‍ ടിവി റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ യുവനടി കോര്‍ട്ട്‌നി സ്‌റ്റോഡനാണ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്കാണ് അവര്‍ തന്റെ സെക്‌സ് വീഡിയോ വില്‍ക്കുന്നത്. ഏകദേശം 6.6 കോടി രൂപയ്ക്കാണ് ഇടപാട്. സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഷോയിലൂടെയാണ് കോര്‍ട്ടനി പ്രശസ്തിയിലേക്കുയര്‍ന്നത്.
ക്യാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമാണ് വീഡിയോ വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ചെലവഴിക്കുക. കോര്‍ട്ട്‌നി ഐസ്‌ക്രീം കൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങള്‍ മറയ്ക്കുന്നതും കുളിക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളതെന്ന് വീഡിയോ സ്വന്തമാക്കിയ വിവിഡ് ഇന്റര്‍നാഷണല്‍ അറിയിച്ചു.
16 വയസ് മാത്രം പ്രായമുള്ളപ്പോള്‍ 54കാരനായ അഭിനേതാവ് ഡോ ഹച്ചിസനെ വിവാഹം കഴിച്ച് വിവാദം സൃഷ്ടിച്ച നടിയാണ് കോര്‍ട്ട്‌നി. നടിയുടെ റിയാലിറ്റി ഷോകളും നിരവധി കാഴ്ചക്കാരെ ഉണ്ടാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല