അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ അമേരിക്കയിലെ പ്രമുഖ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങില്‍ കുറവുവരുത്തി. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ഗോള്‍ഡ്മാന്‍, ജെപി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, വെല്‍സ് ഫാര്‍ഗോ കമ്പനികള്‍ക്കെല്ലാം തന്നെ തീരുമാനം തിരിച്ചടിയായി.
ബാങ്കുകളുടെ റേറ്റിങിനായി കമ്പനി തയ്യാറാക്കിയ പുതിയ മാനദണ്ഡങ്ങളനുസരിച്ചാണ് തീരുമാനം. എന്നാല്‍ ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. എ ഗ്രേഡിലുണ്ടായിരുന്ന ബാങ്ക് ഓഫ് അമേരിക്ക ഇപ്പോള്‍ എ നെഗറ്റീവിലാണുള്ളത്.
അമേരിക്ക വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെങ്കില്‍ അതിനെ അതിജീവിക്കാന്‍ ബാങ്ക് ഓഫ് അമേരിക്കയ്ക്കു സാധിക്കുമോയെന്ന കാര്യം കഴിഞ്ഞ കുറെ ദിവസങ്ങളായി സജീവ ചര്‍ച്ചയിലുള്ള വിഷയമാണ്. റേറ്റിങിനെ കുറിച്ചുള്ള പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ ബാങ്ക് ഓഹരികള്‍ രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയിലാണുള്ളത്.
ഇതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങുമെന്നുറപ്പായി. യൂറോപ്പിലെ നിര്‍ണായ സാമ്പത്തിക ശക്തിയായ ഫ്രാന്‍സിന്റെ റേറ്റിങും ഉടന്‍ കുറയ്ക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല