1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2015

സ്വന്തം ലേഖകന്‍: കൈ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉയര്‍ത്തിയില്ല, അമേരിക്കയില്‍ വീല്‍ച്ചെയറില്‍ ഇരുന്ന കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊന്നു. യുഎസിലെ ഡെലാവേറിലെ വില്‍മിങ്ടണിലാണ് സംഭവം. വീല്‍ച്ചെയറിലിരിക്കുന്ന ജെറമി മക്‌ഡോളിനോടു തോക്കു താഴെയിട്ടു കൈകള്‍ ഉയര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൈ ഉയര്‍ത്തിയില്ല. തുടര്‍ന്നു വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് ഇരുപത്തെട്ടുകാരനായ യുവാവ് വീല്‍ച്ചെയറില്‍ നിന്ന് താഴേക്കു വീണു.

അതേസമയം, അരയില്‍ നിന്നു തോക്കെടുക്കുന്നതിനിടെയാണ് മക്‌ഡോളിനു വെടിയേറ്റതെന്നാണ് പൊലീസ് ഭാഷ്യം. തോക്കെടുത്ത് വെടിവയ്ക്കുമോ എന്ന ഭയത്തിലാണ് പൊലീസ് അങ്ങനെ ചെയ്തതെന്ന് വില്‍മിങ്ടണിലെ പൊലീസ് മേധാവി ബോബി കമ്മിങ്‌സ് പറഞ്ഞു. വെടിയുതിര്‍ത്ത് അക്രമം സൃഷ്ടിച്ച ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അവിടെ ചെന്നത്. പൊലീസ് എത്തിയപ്പോള്‍ ഇയാളുടെ കൈവശം ആയുധമുണ്ടായിരുന്നെന്നും കമ്മിങ്‌സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ മകന്റെ കൈയില്‍ ആയുധമല്ല, ലാപ്‌ടോപ്പ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് മക്‌ഡോളിന്റെ അമ്മ ഫില്ലിസ് മക്‌ഡോള്‍ പറഞ്ഞു. ഇതു അനീതിയാണെന്നും കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്കു ഉത്തരം ലഭിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.