സ്വന്തം ലേഖകന്‍: ഭീകര സാന്നിധ്യം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ രാജ്യത്തിന്റെ നിലപാടുകള്‍ക്കെതിരെ അമര്‍ഷമുള്ളവര്‍ പൗരന്‍മാരെ ആക്രമിക്കുവാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കിയും, ഇന്ത്യയില്‍ തീവ്രവാദ സംഘടനകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുമാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് പൗരന്‍മാര്‍ നിയന്ത്രിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശിലും നിരവധി തീവ്രവാദി ആക്രമണങ്ങള്‍ നടന്നിട്ടുള്ളതായി ഉത്തരവില്‍ അമേരിക്ക ചൂണ്ടികാട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ഒരു മേഖലയും ആക്രമണ മുക്തമല്ലാത്തതിനാല്‍ ആ പ്രദേശത്തേക്ക് നിര്‍ബന്ധമായും യാത്ര പാടില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിജ്ഞാപനത്തില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് കൂടുതല്‍ ഭീഷണി ഉയരുന്നതെന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുകയാണ് നല്ലതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.
അഫ്ഗാനിസ്താനെതിരെ ആണ് ഏറ്റവും കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്തുവന്നാലും അഫ്ഗാനിസ്താനിലേക്കു യാത്ര ചെയ്യരുത്. അവിടെ ഒരു പ്രദേശം സംഘര്‍ഷത്തില്‍ നിന്നു മുക്തമല്ല. അറിയപ്പെടുന്ന തീവ്രവാദി സംഘടനകള്‍ പാകിസ്താനില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിഘടനവാദികളും മറ്റു ഭീകരസംഘടനകളും പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് പാകിസ്താന്‍ യാത്രയും സൂക്ഷിച്ചാകണം. ഇന്ത്യയിലും ഇത്തരം സംഘടനകളുടെ സാന്നിധ്യമുണ്ട്.
ലോകത്തെവിടെയും നടക്കുന്ന തീവ്രവാദ ആക്രമങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇതാണ് തീവ്രവാദികളുടെ മുഖ്യ ശത്രുവായി അമേരിക്കയെ വളര്‍ത്തിയതെന്നും വിജ്ഞാപനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല