1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2015

ഐഎസ്‌ഐഎസ് തീവ്രവാദികല്‍ ബന്ദിയാക്കിയിരുന്ന അമേരിക്കന്‍ സ്ത്രീ മരിച്ചതായി സ്ഥിരീകരണം. 26കാരിയായ കെയ്‌ല ജിന്‍ മുള്ളറുടെ കുടുംബം പ്രസ്താവനയിലാണ് തങ്ങളുടെ മകള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചതായി അറിയിച്ചത്. മുന്‍പ് കെയ്‌ല കൊല്ലപ്പെട്ടിട്ടില്ലെന്നും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും കെയ്‌ലയുടെ മാതാപിതാക്കല്‍ പറഞ്ഞിരുന്നു. അതിന്‌ശേഷം നടത്തിയ അന്വേഷണത്തിലാണ് കെയ്‌ലയുടെ മരണം സ്ഥിരീകരിച്ചത്.

ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ഇരുമ്പുകൂട്ടില്‍ അടച്ച് ജീവനോടെ കത്തിച്ച ഐഎസ് ക്രൂരത പുറത്തു വന്നതിന് ശേഷം ജോര്‍ദ്ദാന്‍ നടത്തിയ ബോംബ് വര്‍ഷത്തിലാണ് കെയ്‌ല കൊല്ലപ്പെട്ടതെന്നാണ് ഐഎസ് നല്‍കുന്ന വിശദീകരണം.

കെയ്‌ലയുടെ മരണം മാതാപിതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഐഎസ് പറഞ്ഞ കാരണം തന്നെയാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല. കെയ്‌ലയുടെ മരണം സ്ഥിരീകരിച്ചതെങ്ങനെയെന്നും പ്രസ്താവനയില്‍ സൂചനകളില്ല.

ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിനൊപ്പം സാമൂഹിക സേവനത്തിന് എത്തിയതായിരുന്നു കെയ്‌ല. 2013 ഓഗസ്റ്റില്‍ സിറിയന്‍ നഗരമായ ആലപ്പോയില്‍വെച്ചാണ് കെയ്‌ല ഐഎസിന്റെ പിടിയിലാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.