സ്വന്തം ലേഖകന്‍: യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ. യുഎസ് പ്രവിശ്യയായ ഡെലവേറിലാണ് ഏപ്രില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി ആചരിക്കുന്നത്.
രാജ്യത്ത് സിഖ് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഡെലവേറിന്റെ ഈ നടപടിയെന്ന പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ പൂര്‍ണമായും സിഖ് മതത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
സിഖുകാര്‍ ഏറെ ബഹുമാനം അര്‍ഹിക്കുന്ന വിഭാഗമാണെന്ന് ഡെലവേര്‍ പ്രവിശ്യ ഗവര്‍ണര്‍ വ്യക്തമാക്കി. സിഖ് വംശജര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. അടുത്തിടെ സിഖുകാര്‍ക്കെതിരായ നിരവധി അക്രമസംഭവങ്ങള്‍ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി അമേരിക്കന്‍ സിഖ് സമൂഹം രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല