സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി. സംഭവം നടന്ന ദിവസത്തെക്കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമാണുണ്ടായിരുന്നതെങ്കിലും പ്രതിയുടെ പേരും രൂപവും ഓര്‍ത്തെടുത്ത് ഫെയ്‌സ്ബുക്കില്‍ തെരഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു.
അമേരിക്കക്കാരിയായ യുവതി പോലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്നംഗ സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. സൗഹൃദം നടിച്ചെത്തിയ ഇവര്‍ യുവതിക്ക് മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കരുതെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍ തന്നെ ഉപദ്രവിച്ചവരെ കണ്ടെത്തണമെന്ന യുവതിയുടെ ഉറച്ച നിലപാടാണ് പ്രതികളെ കണ്ടെത്താന്‍ സാഹായകമായത്.
ഡല്‍ഹി പോലീസിന് പരാതി നല്‍കിയെങ്കിലും യുവതി സ്വന്തം നിലയ്ക്ക് അന്വേഷണം തുടര്‍ന്നു. ഈ അന്വേഷണത്തിന്റെ ഫലമായാണ് പ്രതിയെ ഫെയ്‌സ്ബുക്ക് വഴി കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ഇയാള്‍ പറഞ്ഞ പേരിന്റെ ഓര്‍മയില്‍ തെരഞ്ഞാണ് പ്രതിയെ കണ്ടെത്തിയത്. ഉടന്‍ ഫോട്ടോ സേവ് ചെയ്ത് വച്ച് പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ ദൃഢനിശ്ചയത്താലും മനസാന്നിദ്ധ്യത്താലുമാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചതെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല