സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്ക് ട്രംപിനെ മടുത്തോ! ഒബാമ തിരിച്ചു വരണമെന്ന് സര്‍വേ ഫലം. അധികാരത്തിലേറി ഒരു മാസം തികയ്ക്കും മുമ്പേയാണ് ട്രംപ് വിരുദ്ധ നിലപാട് അമേരിക്കന്‍ ജനത ഒരു സര്‍വേ ഫലത്തിലൂടെ പ്രകടമാക്കിയത്. പബ്ലിക് പോളിസി പോളിംഗ് നടത്തിയ സര്‍വേയിലാണ് അമേരിക്കന്‍ ജനതയുടെ ഭൂരിപക്ഷം ട്രംപിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് ബാറക് ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടപ്പോള്‍ അതോടൊപ്പം ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവും അമേരിക്കന്‍ ജനത മുന്നോട്ടുവെച്ചു.
52 ശതമാനം ആളുകള്‍ ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണം തിരിച്ച് വരണമെന്ന് അഭിപ്രായപ്പെട്ടു. 43% പേര്‍ ട്രംപിനെ അനുകൂലിച്ചു. അതേസമയം 35 % പേര്‍ ഒരാഴ്ചയ്ക്കകം തന്നെ ട്രംപിനെ പുറത്താക്കണമെന്ന തീവ്ര നിലപാടുകാരാണ്. അധികാരത്തിലേറി ആദ്യ നാളുകളില്‍ തന്നെ പുതിയ പ്രസിഡന്റിനെതിരെ അമേരിക്കന്‍ ജനത നിലപാട് സ്വീകരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് സര്‍വേ ഏജന്‍സിയുടെ പ്രസിഡന്റ് ഡീന്‍ ഡെബ്‌നാനന്‍ പറയുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങളാണ് അമേരിക്കന്‍ ജനതയുടെ എതിര്‍പ്പിന് കാരണമായതെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഭൂരിപക്ഷവും പ്രസിഡന്റിന്റെ കുടിയേറ്റ നിലപാടിന് എതിരാണ്. 49 ശതമാനം ആള്‍ക്കാരും ട്രംപിന്റെ ഈ ഉത്തരവിനെതിരെ അഭിപ്രായം രേഖപ്പെടുത്തി.ജനുവരി അവസാനത്തോടെ 725 വോട്ടേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളാണ് ഇത്രയേറെ ജനരോഷമുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നിലപാടിന് എതിരാണ് സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം പേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല