അമീര്‍ ഖാന്റെ ടെലിവിഷന്‍ പരിപാടിയിലെ ഗാനം മോഷ്ടിച്ചതാണെന്ന് ആരോപിച്ച് യൂഫോറിയ ബാന്റിന്റെ മുഖ്യ ഗായകന് രംഗത്തെത്തി. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഗാനത്തിലെ കോറസ് തങ്ങളുടെ ബാന്റ് 2000ല്‍ പുറത്തിറക്കിയ ഫിര്‍ ധൂം എന്ന ആല്‍ബത്തിലെ സത്യമേവ ജയതേ എന്ന ഗാനത്തില്‍ നിന്നും എടുത്തതാണെന്നാണ് യൂഫോറിയ ഗായകന് പലാഷ് സെനിന്റെ ആരോപണം. പരിപാടിയുടെ സംഘാടകര്‍ തന്നോടിത് ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നുവെന്നും പലാഷ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് ഇക്കാര്യം സൂചിപ്പിച്ച് തന്റെ സുഹൃത്തുക്കളുടെയും ആരാധകരുടെയും ഫോണ്‍ വരുന്നുണ്ടായിരുന്നവെന്നും പലാഷ് പറഞ്ഞു. പരിപാടിയുടെ ട്രെയിലര്‍ ദിവസങ്ങളായി ടി.വിയില്‍ കാണിക്കുന്നുണ്ടായിരുന്നെങ്കിലും താന്‍ കണ്ടിരുന്നില്ലന്നും പലാഷ് കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ട്യൂണ്‍ തങ്ങള്‍ പുറത്തിറക്കിയ പാട്ടുമായി വളരെയധികം സാമ്യമുണ്ടെന്നും പലാഷ് ആരോപിച്ചു. ഇത്രയും അധികം സാമ്യതയുള്ളതിനാലാണ് താന്‍ വക്കീല്‍ നോട്ടീസ് അയച്ചതെന്നും പലാഷ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സംഗീത സംവിധായകന് രാം സമ്പത്ത് തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല