സ്വന്തം ലേഖകന്‍: അകാല വാര്‍ധക്യം ബാധിച്ച 14 കാരന്‍ ആരാധകനെ കാണാന്‍ കൈ നിറയെ സമ്മാനങ്ങളുമായി അമീര്‍ ഖാന്‍ എത്തിയപ്പോള്‍. അകാലവാര്‍ധക്യമെന്ന ജനിതക വൈകല്യമുള്ള 14 കാരന്‍ നിഹാലിനെ കാണാനാണ് സൂപ്പര്‍ താരം എത്തിയത്. നിഹാലിനെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
ആമിര്‍ ഖാനെ കാണണമെന്ന നിഹാലിന്റെ ദീര്‍ഘനാളത്തെ ആവശ്യം താരം നിറവേറ്റുകയായിരുന്നു. കൈ നിറയെ സമ്മാനങ്ങളും സ്‌നേഹവുമായാണ് ആമിര്‍ നിഹാലിനരികില്‍ എത്തിയത്. 2007 ല്‍ പുറത്തിറങ്ങിയ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ആമിര്‍ ചിത്രം താരെ സമീന്‍ പര്‍ കണ്ടതിനു ശേഷമാണ് നിഹാല്‍ ആമിറിന്റെ കടുത്ത ആരാധകനായത്.
സ്വന്തം കൈയ്യൊപ്പിട്ട താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ സിഡിയും സമ്മാനങ്ങളും ആമീര്‍ നിഹാലിനു നല്‍കി. ഒപ്പം പ്രിയപ്പെട്ട നിഹാല്‍, നിന്നെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഏപ്പോഴും സന്തോഷത്തോടെയിരിക്കണം, എപ്പോഴും പുഞ്ചിരിയുണ്ടാകട്ടെ. സ്‌നേഹത്തോടെ എഴുതിയ സമ്മാനവും നിഹാലിന് നല്‍കി.
നിഹാലും തന്റെ ഇഷ്ട താരത്തിന് നല്‍കാന്‍ സമ്മാനങ്ങള്‍ കരുതിവെച്ചിരുന്നു. നിഹാല്‍ തന്നെ വരച്ച ഭഗവാന്റെ ചിത്രമായിരുന്നു ആമിറിന് സമ്മാനമായി ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല