അധികമാരും ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടാത്ത വിഷയങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശീലം ആമിര്‍ ഖാന് ആവര്‍ത്തിക്കുന്നു.
തന്റെ ടെലിവിഷന്‍ പരമ്പരയായ ‘സത്യമേവ ജയതെ’യുടെ പത്താം ഭാഗത്തില്‍ ആമിര്‍ ചര്‍ച്ച ചെയ്തത് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തെപ്പറ്റിയാണ്. ജാതിയുടെ വേലിക്കെട്ടുകള്‍ വലിയ വിഭാഗം ജനങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത് ഇന്നും ഒരു യാഥാര്‍ത്ഥ്യമാണെന്ന് ആമിര്‍ ഷോയില്‍ പറയുന്നു.
ജാതിവ്യവസ്ഥയോടു പടവെട്ടി ജയിച്ചവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. സമൂഹം ഒറ്റക്കെട്ടായി പ്രതികൂലം നിന്നപ്പോഴും തന്റെ പിതാവ് പിന്തുണ നല്‍കിയതാണ് ഊര്‍ജ്ജമായതെന്ന് ദില്ലി സര്‍വ്വകലാശാലയിലെ സംസ്കൃതം പ്രോഫസറായ ഡോ. കൗശല്‍ പന്‍വാര്‍ ഓര്‍ത്തെടുത്തു. സ്കൂളില്‍ പോലും പ്രത്യേക യൂണിഫോമായിരുന്നു.
പിന്നോക്ക വിഭാഗത്തില്‍ ജനിച്ചത് ശിക്ഷയായാണ് കരുതിയിരുന്നതെന്നത്. പക്ഷെ കൗശല്‍ പന്‍വാര്‍ തോല്ക്കാന് തയാറായിരുന്നില്ല.
‘ഇന്ത്യാ അണ്ടച്ച്ട്’ എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തനായ സ്റ്റാലിന് കെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഹിന്ദു വിഭാഗത്തില്‍ മാത്രമല്ല മുസ്ലിം, ക്രിസ്ത്യന്‍, സിഖ് ഉള്‍പ്പെടെ ഒട്ടെല്ലാ ജാതിയിലും തൊട്ടുകൂടായ്മ നിലനില്ക്കുന്നു.
പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ലാത്ത ഈ അവസ്ഥ ഉടച്ചുവാര്ക്കപ്പെട്ട് ഒരു പുതു പുലരി വിരിയുമെന്ന പ്രതീക്ഷയുമാണ് ‘സത്യമേവ ജയതെ’യുടെ ഫ്ളോറിലെ വെളിച്ചം അണഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല