അഭിനയമികവാലും സൗന്ദര്യത്താലും ബോളിവുഡിനെ ഒന്നടങ്കം കീഴടക്കുകയാണു വിദ്യ ബാലന്‍. താരരാജാക്കന്മാരെല്ലാം വിദ്യയെ പുകഴ്ത്താന്‍ മത്സരിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് പെര്‍ഫെക്ഷനിസ്റ്റ് സ്റ്റാര്‍ അമീര്‍ ഖാന്‍. വിദ്യയുടെ അഭിനയമികവില്‍ അതിശയിച്ചു നില്‍ക്കുന്ന അമീറിന്, ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പാ യിലൂടെയാണ് വിദ്യയുടെ സ്വപ്നയാത്ര തുടങ്ങുന്നത്. വിശാല്‍ ഭരദ്വാജിന്‍റെ ഇഷ്കിയാ, രാജ് കുമാര്‍ ഗുപ്തയുടെ നോ വണ്‍ കില്‍ഡ് ജെസീക്ക, മിലന്‍ ലുത്രിയയുടെ ദ ഡെര്‍ട്ടി പിക്ചര്‍ ഇപ്പോഴിതാ സുജോയ് ഘോഷിന്‍റെ കഹാനി… വിജയം ആവര്‍ത്തിക്കുകയാണ് ഓരോ സിനിമയിലൂടെയും.
വിദ്യയുടെ സക്സസ് സ്റ്റോറി പറയുന്നതിനിടെ പലപ്പോഴും ഫീമെയ്ല്‍ അമീര്‍ ഖാന്‍ എന്ന് പലരും വിശേഷിപ്പിച്ചു. ഇപ്പോഴിതാ അമീര്‍ തന്നെ നേരിട്ട് അഭിനന്ദനം അറിയിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നത് വിദ്യ സ്വന്തം പേരില്‍ത്തന്നെ അറിയപ്പെടണമെന്നാണ്. ഞാന്‍ ആരാണ് എന്‍റെ പേരു കൂട്ടി വിളിക്കാന്‍. അവര്‍ കഴിവുള്ള, അതിശയിപ്പിക്കുന്ന താരമാണ്. വിദ്യയ്ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അമീര്‍ പറയുന്നു. വിദ്യയുടെ പുതിയ സിനിമ കഹാനി കണ്ടില്ലെങ്കിലും അതേക്കുറിച്ചും പറഞ്ഞു അമീര്‍.
കഹാനി എനിക്കു കാണാന്‍ കഴിഞ്ഞില്ല. എങ്കിലും സിനിമയെക്കുറിച്ച് നല്ല കമന്‍റുകളാണ് കേള്‍ക്കുന്നത്. ആളുകള്‍ സിനിമയെ പുകഴ്ത്തുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. വിദ്യയെക്കുറിച്ചും ആളുകള്‍ക്ക് നല്ല അഭിപ്രായം മാത്രമാണു പറയാനുള്ളത്. ഈയിടെ പുറത്തിറങ്ങിയ വിദ്യയുടെ എല്ലാ സിനിമകളും പ്രേക്ഷകര്‍ അങ്ങേയറ്റം അംഗീകരിക്കുമ്പോള്‍ ഞാനും അവരെ അഭിനന്ദിക്കുന്നുവെന്ന് അമീര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല