1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ ഷോയില്‍ മെഡിക്കല്‍ പ്രൊഫഷനെയും ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ.എം.എ) ആരോപണത്തെ ബോളിവുഡ് താരം അമീര്‍ ഖാന്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ ഐ.എം.എയോട് മാപ്പ് പറയില്ലെന്നും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി.സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം സത്യമേവ ജയതേയുടെ മേയ് 27ന് സംപ്രേഷണം ചെയ്ത എപ്പിസോഡ് വൈദ്യശാസ്ത്ര രംഗത്തെ ക്രമക്കേടുകള്‍ തുറന്നുകാട്ടുന്നതായിരുന്നു. രാജ്യത്തെ മെഡിക്കല്‍ രംഗത്തിന്റെ ദുരവസ്ഥയ്ക്ക് ഡോക്റ്റര്‍മാര്‍ക്ക് പങ്കുണ്ടെന്നും മിക്കവരും അഴിമതിക്കാരാണെന്നും അമീര്‍ പറഞ്ഞിരുന്നു.

പരിപാടി മെഡിക്കല്‍ പ്രൊഫഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അമീര്‍ ഉടന്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.മെഡിക്കല്‍ പ്രൊഫഷനെ താന്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും മെഡിക്കല്‍ പ്രൊഫഷനോട് അങ്ങേയറ്റത്തെ ബഹുമാനമാണ് തനിക്കുളളതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. പരിപാടി ഡോക്ടര്‍മാര്‍ക്കും വൈദ്യശാസ്ത്രരംഗത്തിനും എതിരായിട്ടുള്ളതല്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

താന്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കില്‍ ഐ.എം.എയ്ക്ക് തനിയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാവുന്നതാണെന്നും വിഷയത്തില്‍ മാപ്പുപറയില്ലെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.കാമ്പുള്ള ഉള്ളടക്കം കൊണ്ട് തുടക്കം മുതല്‍ക്കെ ജനശ്രദ്ധ പിടിച്ചുപറ്റിയ ടെലിഷോയാണ് സത്യമേവ ജയതേ. പെണ്‍ ഭ്രൂണഹത്യയുടെ കാണാപ്പുറങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ആദ്യ എപ്പിസോഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.