ബോളിവുഡിലെ മിസ്‌റ്റര്‍ പെര്‍ഫെക്‌ഷണലിസ്‌റ്റും നല്ലസിനിമകളുടെ വക്‌താവുമായ സൂപ്പര്‍സ്‌റ്റാര്‍ അമീര്‍ഖാന്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന യുഎന്‍ സംഘടനയായ യുണിസെഫിന്റെ ഇന്ത്യയിലെ അംബാസഡറാവും. ബോളിവുഡ് അഭിമാനിക്കാവുന്ന ചിത്രങ്ങള്‍ ചെയ്‌ത അമീറിന് ഇത് അഭിമാനിക്കാവുന്ന നേട്ടംതന്നെ.
`താരേ സമീന്‍ പര്‍’ എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ കുട്ടികളുടെ മനസിലേക്കിറങ്ങിയ അമീര്‍ ഇത് അര്‍ഹിക്കുന്നതുംതന്നെ. അമീറിനു പുറമെ ബോളിവുഡില്‍നിന്ന് നടി പ്രിയങ്കാ ചോപ്രയെയും യുണിസെഫ് അംബാസഡറായി നിയമിച്ചിട്ടുണ്ട്. ബോളിവുഡില്‍നിന്ന് നേരത്തെ ഇന്ത്യന്‍ സിനിമയുടെ `അഭിമാന്‍’ സാക്ഷാല്‍ അമിതാഭ് ബച്ചനും യുണിസെഫ് അംബാസഡറായിട്ടുണ്ട്. ആഗോള തലത്തില്‍ ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളി, ജാക്കി ചാന്‍, പോപ് ഗായിക ഷക്കീറ, ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം എന്നിവര്‍ യൂണിസെഫ് അംബാസഡര്‍മാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല