സ്വന്തം ലേഖകന്‍: 2014 ല്‍ 50,000 രൂപ വരുമാനം ഉണ്ടായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ട് നേടിയത് 80.5 കോടി, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി വിവാദക്കുരുക്കില്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനിടെ തുടര്‍ന്ന് ജയ് ഷായുടെ സ്വത്തിലുണ്ടായ ‘അസ്വാഭാവിക’ വളര്‍ച്ചയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
ആരോപണങ്ങള്‍ ബിജെപിയും ജയ് ഷായും നിഷേധിച്ചു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ‘ദ് വയ്ര്‍’ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെംപിള്‍ എന്റര്‍പ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.
അമിത് ഷായുടെ ഭാര്യ സോണാലി ഷാക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനി 2004 ലാണ് ജേയ് ഷായും ജിതേന്ദ്ര ഷായും ഡയറക്ടര്‍മാരായി നിലവില്‍ വന്നത്. 201415ല്‍ കേവലം 50,000 രൂപ വരുമാനം കാണിച്ച കമ്പനി 201516ല്‍ 80.5 കോടി ലാഭമുള്ളതായി കാണിച്ചു. 16 ലക്ഷം ശതമാനമാണിത്. അതേസമയം, കമ്പനിയുടെ ആസ്തി രണ്ട് ലക്ഷം രൂപയുടേത് മാത്രമായിരുന്നു. ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചാണ് ഈ ലാഭം ഉണ്ടാക്കിയതെന്ന് കമ്പനി പറയുന്നുണ്ട്. വായ്പ കൊടുത്ത പരിമള്‍ നഥ്‌വാനി ആദ്യം പ്രതികരിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ കാളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കിയില്ല.
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്കൊപ്പം പ്രതിയായിരുന്ന യശ്പാല്‍ ചുദാസാമ അഞ്ച് കോടി മാറ്റിയതടക്കം നിരവധി പണമിടപാടുകളുടെ വിശദാംശങ്ങളും ‘വയര്‍’ പുറത്തുവിട്ടു. കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ റിന്യുവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി എന്ന പൊതുമേഖല സ്ഥാപനം നല്‍കിയ 10.35 കോടി വായ്പയും ഇതിലുള്‍പ്പെടും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല