സ്വന്തം ലേഖകൻ: ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അതേസമയം, ജയ ബച്ചന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. ആദ്യം ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് നെഗിറ്റീവായിരുന്നു.
നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അച്ഛനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും, ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെന്നും അഭിഷേക് ട്വിറ്ററില്‍ അറിയിച്ചിരുന്നു. ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന് നേരിയ പ്രശ്നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈയിലെ നാനവതി ആശുപത്രിയിലാണ് ബച്ചന്. കഴിഞ്ഞ 10 ദിവസത്തിനിടെ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായ പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല