സംവിധായകന്‍ ഷുജിത്ത് സിര്‍ക്കാര്‍ അമിതാഭ് ബച്ചനെയും ജയാ ബച്ചനെയും നായികാ നായകന്‍മാരാക്കി ഒരു പ്രണയ ചിത്രമൊരുക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് “ജോണി മസ്താന” എന്ന ഇവരുടെയൊരു ചിത്രം ഷുജിത്ത് സംവിധാനം ചെയ്തെങ്കിലും ചിത്രം റിലീസായില്ല. 2001 ല്‍ ഇറങ്ങിയ “കഭി ഖുശി കഭി ഗം” ആണ് വിവാഹിതരായശേഷം ഇവര്‍ ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.
ഇപ്പോള്‍ ഉദരത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയാണ് അമിതാഭ് ബച്ചന്‍. ആരോഗ്യം വീണ്ടെടുത്താല്‍ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. യഥാര്‍ത്ഥ സ്നേഹം ഒരിക്കലും മരിക്കില്ല. നിബന്ധനകളില്ലാതെ സ്നേഹിക്കുന്ന രണ്ടുപേരുടെ പ്രണയ കഥയായിരിക്കും ഇതെന്ന് സംവിധായകന്‍ ചിത്രത്തെകുറിച്ചു സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല